കൊറോണയെ പ്രതിരോധിക്കാന്‍ പുതിയ മരുന്നുമായി അമേരിക്ക

അമേരിക്കയിലെ ഇമോറി യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ വികസിപ്പിച്ചെടുത്ത വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിക്കാന്‍ ഫുഡ് ആന്‍ഡ് ഡ്രഗ് അഡിമിനിസ്‌ട്രേഷന്‍ വിഭാഗം അനുമതി നല്കി.ഇ.ഐ.ഡി.ഡി 2801 എന്ന ചുരുക്ക നാമത്തില്‍ അറിയപ്പെടുന്ന പുതിയ മരുന്ന് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ ആശ്വാസം പകരുമെന്നാണ് കരുതപ്പെടുന്നത്

സാര്‍സ് വൈറസ് ബാധിച്ച എലികളിലെ ശ്വാസ കോശ സംബന്ധമായ രോഗങ്ങളെ പ്രതിരോധിക്കാന്‍ യു.എന്‍.സി ചാപ്പല്‍ ഹില്ലിങ്‌സ് സ്‌കൂളിലെ ഗവേഷകര്‍ വികസിപ്പിച്ചെടുത്ത മരുന്ന് ഏറെ ഫല പ്രദമാണെന്ന് ഈയിടെ കണ്ടെത്തിയിരുന്നു.

പുതിയ ഇ.ഐ.ഡി.ഡി മരുന്ന് കൊറോണ വിഭാഗത്തിലെ എല്ലാം തരം വൈറസിനെയും പ്രതിരോധിക്കാന്‍ സാധിക്കുന്നതാണെന്ന് ഗവേഷകര്‍ അവകാശപ്പെടുന്നുണ്ട്. ഇതുവരെ വികസിപ്പിച്ചെടുത്ത വിവിധ തരം മരുന്നുകള്‍ക്ക് പാര്‍ശ്വഫലങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യ വിദഗ്ധര്‍ അഭിപ്രയപ്പെട്ടിരുന്നു. എന്നാല്‍ പുതുതായി വികസിപ്പിച്ചെടുത്ത ഈ മരുന്ന് കോവിഡിനെ പ്രതിരോധിക്കാന്‍ ഏറെ ഫലപ്രദമാണെന്ന് പ്രൊഫസര്‍ റാള്‍ഫ് ബാരിക് പറഞ്ഞു. മനുഷ്യരിലെ പരീക്ഷണം വിജയിക്കുകയാണെങ്കില്‍ കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ ഏറെ സഹായകരമായിത്തീരും.

Leave a Reply