നാല് മാധ്യമ പ്രവര്‍ത്തകരെ ഹൂതികള്‍ തൂക്കിലേറ്റി

സന്‍ആ: വഞ്ചനാ കുറ്റം ആരോപിച്ച് നാല് മാധ്യമ പ്രവര്‍ത്തകരെ ഹൂതി വിമതര്‍ തൂക്കിലേറ്റി .അബ്ദുല്‍ ഖാലിക് അംറാന്‍, അക്രം അല്‍ വാലിദി, ഹാറത്ത്് ഹമീദി, തൗഫീഖ് അല്‍ മന്‍സൂരി എന്നീ മാധ്യമ പ്രവര്‍ത്തകരെയാണ് തൂക്കിലേറ്റിയത്. ഹൂതി വിമതരുടെ സ്വാധീനമുള്ള സന്‍ആയിലെ കോടതിയാണ് വധശിക്ഷ നടപ്പിലാക്കിയതെന്ന് വാര്‍ത്ത ഏജന്‍സിയായ എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു. സൗദി -യു.എ.ഇ സഖ്യ സേനക്ക് സഹായം ചെയ്തുവെന്നാരോപിച്ച് ഹൂതി വിമതര്‍ പത്ത് മാധ്യമ പ്രവര്‍ത്തകരെ തടവിലാക്കിയിരുന്നു. ഇവരില്‍ നാല് പേരെയാണ് വധശിക്ഷക്ക് വിധേയരാക്കിയത്. മറ്റ് ആറ് മാധ്യമ പ്രവര്‍ത്തകരെ ശിക്ഷ കലാവധി കഴിഞ്ഞ ശേഷം വിട്ടയച്ചു. നിയമ വിരുദ്ധമായി നടപ്പിലാക്കിയ വധശിക്ഷയെ അപലപിക്കുന്നതായി വാര്‍ത്താ വിതരണ മന്ത്രി മുഅമ്മര്‍ അല്‍ ഐയ്‌റാനി ട്വീറ്റ് ചെയ്തു. 2014 ല്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ ഹൂതികള്‍ അട്ടിമറിച്ചതോടെയാണ് യമനില്‍ ആഭ്യന്തര സംഘര്‍ഷങ്ങള്‍ക്ക് തുടക്കമായത്. ഹൂതികളുടെ അധീനതയിലുള്ള നിരവധി പ്രദേശങ്ങള്‍ യമനിലുണ്ട്. വ്യാജ ആരോപണങ്ങളാണ് വധശിക്ഷക്ക് കാരണമായി ഉന്നയിക്കപ്പെട്ടതെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ പ്രതികരിച്ചു.

Leave a Reply