സ്വന്തം രാജ്യത്തേക്ക് പോകണമെന്ന് ആഗ്രഹിക്കുന്ന പൗരന്മാരെ കൊണ്ടുപോകണമെന്ന് യുഎഇ മുന്നറിയിപ്പ് നല്കി. ഔദ്യോഗിക വാർത്താ ഏജന്‍സിയായ വാമാണ് വിവരം പുറത്തുവിട്ടത്. ഏതെങ്കിലുമൊരു രാജ്യത്തിന്റെ പേര് പരാമർശിക്കാതെയാണ് പ്രസ്താവനയെങ്കിലും ഇന്ത്യയുള്‍പ്പടെയുളള രാജ്യങ്ങള്‍ ഇതോടെ ഇക്കാര്യത്തില്‍ പ്രവാസികള്‍ക്ക് അനുകൂലമായ തീരുമാനമെടുക്കാന്‍ നിർബന്ധിതമാവുകയാണ്.തൊഴിലാളികളുടെ റിക്രൂട്ട്മെന്റ് കാര്യത്തില്‍ കടുത്ത നിയന്ത്രണം കൊണ്ടുവരുന്നതും, ക്വാട്ട സംവിധാനത്തില്‍ മാറ്റം വരുത്തുന്നതും പരിഗണനയിലുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. തൊഴില്‍ മന്ത്രാലയം രൂപപ്പെടുത്തിയ ധാരണാ പത്രം റദ്ദാക്കുന്നതും പരിഗണനയിലുണ്ട്. നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന തൊഴിലാളികളെ തിരിച്ചുകൊണ്ടുപോവുകയെന്നുളളത് അതത് രാജ്യങ്ങളുടെ ഉത്തരവാദിത്തമാണ്.