ടിക് ടോക് ചെയ്യുമ്പോള്‍ സൂക്ഷിക്കുക: ‘പണി’ ഇങ്ങനെയും വരാം.

കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ മാസ്‌ക് ധരിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തെ പരിഹസിച്ച് ടിക് ടോക് വീഡിയോ പോസ്റ്റ് ചെയ്ത യുവാവിന് കോവിഡ് സ്ഥിരീകരിച്ചു. മദ്ധ്യപ്രദേശിലെ ‘സാഗര്‍’ എന്ന പ്രദേശത്തെ ഇലക്ട്രിക്കല്‍ ജോലി ചെയ്യുന്ന ടിക് ടോക് ഉപയോക്താവിനാണ് കോവിഡ് ബാധിച്ചത്. ഒടുവില്‍ തനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ടുളള വീഡിയോയും ഈ യുവാവിന് ആശുപത്രി കിടക്കയില്‍ നിന്നും ടിക് ടോകില്‍ പോസ്റ്റ് ചെയ്യേണ്ടി വന്നു. ബുന്ദല്‍കാഡ് മെഡിക്കല്‍ കോളേജില്‍ ചികില്‍ത്സയില്‍ കഴിയുകയാണിപ്പോള്‍. മദ്ധ്യപ്രദേശില്‍ ഇതുവരെ 536 കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്

Leave a Reply