പ്രതീക്ഷ കൈവിടരുതെന്ന് പോപ്പ്

കൊറോണ വ്യാപിക്കുന്നതിനിടെ പ്രതീക്ഷ കൈവിടരുതെന്ന് വിശ്വാസികളോട് പോപ്പ് ഫ്രാന്‍സിസ്. പേടിക്കടിമപ്പെടരുതെന്നും വിശ്വാസമാണ് ഏറ്റവും വലിയ ആയുധമെന്നും പ്രതീക്ഷയോടുകൂടി ജീവിക്കണമെന്നും പോപ്പ് പറഞ്ഞു. സെന്റ് ബെസിലിക്കയില്‍ ഒഴിഞ്ഞ ഹാളില്‍ ലൈവ് വീഡിയോയിലൂടെ വശ്വാസികള്‍ക്ക് ഈസ്റ്റര്‍ മെസ്സൈജ് കൈമാറുകയായിരുന്നു അദ്ദേഹം.
10000-രത്തോളം വശ്വാസികള്‍ പങ്കെടുക്കാറുളള ഈസ്റ്റര്‍ സദസ്സില്‍ ഇന്നലെ വെറും രണ്ട് ഡസനോളം ആളുകളെ മാത്രമെ പങ്കെടുപ്പിച്ചിട്ടുളളൂ ഇവരില്‍ ഭൂരിഭാഗവും കോറസ് പാടാനുളളവരും ചര്‍ച്ച് അധികാരികളുമാണ്. കൊറോണ കാരണം ചര്‍ച്ചിലെ പല ആചാരങ്ങളും നിര്‍ത്തി വെച്ചിട്ടുണ്ട്.
ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഈസ്റ്റര്‍ മെസ്സൈജ് ലൈവ് വീഡിയോയിലൂടെ അവതരിപ്പിക്കുന്നത്.

Leave a Reply