ലോക്ഡൗണ്‍ പരിശോധനക്കിടെ പോലീസിന് നേരെ അക്രമണം

പഞ്ചാബ് : പടാല്യ ജില്ലയിലെ പച്ചക്കറി മാര്‍ക്കറ്റില്‍ ഉണ്ടായ അക്രമത്തില്‍ മൂന്ന് പോലീസ് ഉദ്ധ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ ഹര്‍ജിത് സിംഗിന്റെ കൈ അക്രമികള്‍ വെട്ടി പരിക്കേല്‍പ്പിച്ചു. ലോക്ഡൗണിന്റെ ഭാഗമായുള്ള പരിശോധന നടക്കുന്നിതിനിടെയാണ് അക്രമണം ഉണ്ടായതെന്ന് പോലീസ് പറഞ്ഞു.നിയന്ത്രണങ്ങള്‍ മറികടന്ന് സഞ്ചരിച്ചിരുന്ന വാഹനത്തെ തടഞ്ഞുനിര്‍ത്തി പാസ് ആവശ്യപ്പെട്ട സമയത്താണ് അക്രമിച്ചതെന്നും പോലീസ് ഉദ്ധ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു. രാവിലെ ആറ് മണിക്കായിരുന്നു സംഭവം.
അക്രമം നടത്തിയ ഉടനെ സിഖ് ആരാധന കേന്ദ്രത്തിലേക്ക് പ്രവേശിച്ച പ്രതികളോട് കീഴടങ്ങാന്‍ പോലീസ് ആവശ്യപ്പെടുകയായിരുന്നു. കീഴടങ്ങാന്‍ തയ്യാറാവാത്തതിനെ തുടര്‍ന്ന് പ്രത്യേക അന്യേഷണ സംഘത്തിന്റെ സഹായത്തോടെ പോലീസ് ഗുരുദ്വാരയില്‍ പ്രവേശിക്കുകയായിരുന്നു. ഗ്രാമ മുഖ്യന്റെ നേതൃത്വത്തില്‍ ഗുരുദ്വാരയില്‍ പ്രവേശിച്ച അന്യേഷണ സംഘത്തിന് മുമ്പാകെ അക്രമികള്‍ കീഴടങ്ങുകയായിരുന്നുവെന്ന് ഡി.ജി.പി ദിന്‍കര്‍ ഗുപ്ത മാധ്യമങ്ങളോട് പ്രതികരിച്ചു. സംഭവുമായി ബന്ധപ്പെട്ട് സ്ത്രീകള്‍ ഉള്‍പ്പെടെ ഒമ്പത് പേരെ പോലീസ് അറസ്റ്റ് ചെയ്തു

Leave a Reply