ഉത്തര്‍പ്രദേശ് പോലീസ് നടപടിയെ അപലപിച്ച് എഡിറ്റേഴ്‌സ് ഗില്‍ഡ്

‘ദി വയര്‍’ എഡിറ്റര്‍-ഇന്‍-ചീഫ് സിദ്ധാര്‍ഥ് വരദരാജിനെതിരെ ഉത്തര്‍പ്രദേശ് പോലീസ് സ്വീകരിച്ച നടപടിയെ എഡിറ്റേഴ്‌സ് ഗില്‍ഡ് അപലപിച്ചു. ചെവ്വാഴ്ച്ച അയോധ്യ പോലീസ് സ്‌േേറ്റഷന് മുമ്പാകെ ഹാജരാകാന്‍ വരദരാജിനോട് ആവശ്യപ്പെട്ടിരുന്നു.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കുറിച്ച് മോശം പ്രസ്താവന നടത്തിയെന്നാരോപിച്ച് വരദരാജനെതിരെ ഈ മാസം തുടക്കത്തില്‍ പോലീസ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ഫയല്‍ ചെയ്തിരുന്നു. ഡല്‍ഹിയിലെ തബ്‌ലീഗ് സമ്മേളനവുമായി ബന്ധപ്പെട്ട് മാര്‍ച്ച് 31-ന് പ്രസിദ്ധീകരിച്ച ലേഖനത്തില്‍ യോഗി ആദിത്യനാഥിനെക്കുറിച്ചുള്ള തെറ്റായ പ്രസ്താവനയെ തുടര്‍ന്നായിരുന്നു കേസ്. എന്നാല്‍ പ്രസ്താവന തിരുത്തികൊണ്ട് വരദരാജന്‍ ട്വീറ്റ് ചെയ്തിരുന്നതായി ‘ദി വയര്‍’ അധികൃതര്‍ പറഞ്ഞു.

ഇത്തരമൊരു ഘട്ടത്തില്‍ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തത് ഭയപ്പെടുത്താന്‍ വേണ്ടി മാത്രമാണെന്നും പ്രസ്താവനയില്‍ എഡിറ്റേഴ്‌സ് ഗില്‍ഡ് കൂട്ടിചേര്‍ത്തു. മാധ്യമ പ്രവര്‍ത്തനത്തെ തടഞ്ഞ് കൊണ്ട് ഒരു ജനാധിപത്യ രാജ്യത്തിനും പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കാനായിട്ടില്ലെന്നും പ്രസ്താവനയില്‍ പറയുന്നുണ്ട്.

Leave a Reply