ഡോ.പി.എ ലളിത അന്തരിച്ചു

കോഴിക്കോട്: എരഞ്ഞിപ്പാലം മലബാർ ഹോസ്പിറ്റൽസ് ആൻ്റ് യൂറോളജി സെൻറർ ചെയർപേഴ്സണും വിദഗ്ദ ഗൈനക്കോളജിസ്റ്റുമായ ഡേ പി.എ ലളിത അന്തരിച്ചു. വൈകീട്ട് നാലരയോടെ എരിഞ്ഞിപ്പാലം മലബാർ ഹോസ്പിറ്റലിലായിരുന്നു മരണം. അർബുദം ബാധിച്ചതിനെ തുടർന്ന് ഹോസ്പിറ്റലിൽ കഴിയുകയായിരുന്നു.
ആലപ്പുഴ ചേർത്തല സ്വദേശിനിയായ ഡോ പി.എ ലളിത നടക്കാവ് ക്രോസ് റോഡിലെ അമ്പിളിയിലാണ് താമസിച്ചിരുന്നത്.
ഐ എം എ കോഴിക്കോട് ബ്രാഞ്ച് സെക്രട്ടറി, പ്രസിഡൻ്റ് ,ജുവനൈൽ വെൽഫയർ ബോർഡ് അംഗം തുടങ്ങി നിരവധി സ്ഥാനങ്ങൾ വഹിച്ച ഡോ ലളിത ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ വനിതാ വിഭാഗത്തിൻ്റെ സ്ഥാപക ചെയർപേഴ്സൺ കൂടിയായിരുന്നു.
പൊതു പ്രവർത്തനങ്ങൾക്ക് പുറമെ മനസിലെ കൈയൊപ്പ്, മരുന്നുകൾക്കപ്പുറം, പറയാനുണ്ടേറെ തുടങ്ങി നിരവധി ഗ്രന്ഥരചനകളും നടത്തിയിറ്റുണ്ട്.
സംസ്ഥാന സർക്കാറിൻ്റെ വനിതാ രത്ന അവാർഡ് ,ഇൻഡോ അറബ് കോൺഫഡ റേഷൻ അവാർഡ് ,2012-ലെ മികച്ച ഡോക്ടർക്കുള്ള കാലികറ്റ് ലയൺസ് അവാർഡ്, പഞ്ചാബ് നാഷണൽ ബാങ്കിൻ്റെ സമഗ്ര സംഭാവനക്കുള്ള അവാർഡ് ,സി.എച്ച് ചാരിറ്റബിൾ സൊസൈറ്റിയുടെ 2020-ലെ പ്രഥമ കർമ്മ ശ്രീമതി അവാർഡ് തുടങ്ങി നിരവധി അവാർഡുകൾ കിട്ടിയിറ്റുണ്ട്.
തിങ്കളാഴ്ച രാവിലെ 11ന് ആശുപത്രിയിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് വൈകീട്ട് നാലോടെ വെസ്റ്റ്ഹിൽ ശ്മശാനത്തി ൽ സംസ്കരണം നടത്തും.

Leave a Reply