ബ്രിട്ടീഷ് റൈസിംങ്ങ് താരം സർ സ്റ്റിർലിംങ് വിടവാങ്ങി.

ബ്രിട്ടൺ:ബ്രിട്ടീഷ് കായിക ചരിത്രത്തിലെ റൈസിംങ്ങ് താരം സർ സ്റ്റിർലിംങ് ഈസ്റ്റർ പുലർച്ചെ അന്തരിച്ചു.വാർദ്ധക്യ സഹജമായ അസുഖങ്ങൾ കാരണത്താൽ വീട്ടില്‍ വിശ്രമത്തിലായിരുന്നു. 90 വയസ്സായിരുന്നു.
‘ലോക ചാമ്പ്യൻഷിപ്പ് നേടാത്ത ഏറ്റവും വലിയ ഡ്രൈവർ’ എന്ന് പരക്കെ അറിയപ്പെടുന്ന സർ സ്റ്റിർലിംഗ് 1955-61 മുതൽ നാല് തവണ റണ്ണറപ്പായിട്ടുണ്ട്‌. റൈസിംങ്ങിൽ 529 മൽസരങ്ങളിൽ നിന്നായി 212 വിജയങ്ങൾ നേടിയിട്ടുണ്ട്‌.
മരണസമയത്ത് നല്ല സന്തോഷത്തിലായിരുന്നുവെന്ന് അദ്ധേഹത്തെ പരിചരിച്ചിരുന്ന നേഴ്സ് “മോസ് ” വാർത്താ മാധ്യമങ്ങളോട് പറഞ്ഞു .
1961 ലെ മൊണാക്കോ ഗ്രാൻഡ് പ്രിക്സായിരുന്നു കരിയറിലെ മികച്ച പ്രകടനം. 1962 ൽ ഗുഡ്‌വുഡിൽ നടന്ന ഗ്ലോവർ ട്രോഫിയിൽ ഉണ്ടായ ക്രാഷിൽ കരിയർ അവസാനിപ്പിക്കുകയായിരുന്നു, തുടർന്ന് ഒരു മാസത്തേക്ക് കോമയിൽ കഴിയുകയും ആറുമാസം ഭാഗികമായി തളരുകയും ചെയ്തു.
1951- 1961 വരെ ബ്രിട്ടണിൻ്റെ കായിക രംഗത്തെ മികച്ച താരമായിരുന്നു സർ സ്റ്റിർലിംങ്.

Leave a Reply