രാഷ്ട്ര പിതാവിന്റെ ഘാതകരെ തൂക്കിലേറ്റി ബംഗ്ലാദേശ്

രാഷ്ട്ര പിതാവിന്റെ ഘാതകരെ തൂക്കിലേറ്റു
രാഷ്ട്ര പിതാവ് മുജീബ് റഹ്മാന്റെ ഘാതകരിലൊരാളെ ബംഗ്ലാദേശ് തൂക്കിലേറ്റി. മുന്‍ മിലിട്ടറി ക്യാപ്റ്റനായ അബ്ദുല്‍ മജീദ് എന്നയാളാണ് ധാക്കയ്ക്കടുത്തുളള കറാനിഗഞ്ച് സെന്റര്‍ ജയിലില്‍ തൂക്കിലേറ്റിയത്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് മജീദിനെ ധാക്കയില്‍ നിന്ന് പിടികൂടിയത്. മുജീബ് റഹ്മാന്റെ കൊലയില്‍ തനിക്ക് പങ്കുണ്ടെന്ന് മജീദ് മാധ്യമങ്ങളോട് തുറന്നു പറഞ്ഞിരുന്നു. എന്നാല്‍ ഇന്ത്യയില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന മജീദിനെ പിടിക്കാന്‍ കഴിഞ്ഞിരുന്നില്ല.
1998 ലാണ് മജീദിനെ തൂക്കിലേറ്റാന്‍ വിധിക്കപ്പെട്ടത്. നാല്‍പത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ആഗസ്റ്റ് 15 1975 ലാണ് മുജീബ് റഹ്മാനെയും കുടുംബാഗങ്ങളേയും കൊല്ലപ്പെട്ടതായി കണ്ടെത്തിയത്.

Leave a Reply