വൈറസ് പ്രതിരോധനത്തിന് കടുത്ത നിലപാട് സ്വീകരിക്കുമെന്ന് കിം ജോം ഉൻ


നോർത്ത് കൊറിയ: കൊവിഡ് – 19 പ്രതിരോധനായി ശക്തമായ നിലപാടുകൾ സ്വീകരിക്കുമെന്ന് ഉത്തര കൊറിയൻ പ്രസിഡൻ്റ് കിം ജോ ഉന്‍. ഉന്നത തല യോഗത്തിന് ശേഷമാണ് കിം ജോ ഉന്‍ നയം വ്യക്തമാക്കിയത്‌. രാജ്യത്ത് നിലവിൽ ഒരു കോവിഡ് പോസിറ്റീവ് കേസുപോലും റിപ്പോർട്ട് ചെയ്യപ്പെടാത്ത ഈ അവസരത്തിൽ ആരോഗ്യ മന്ത്രാലയം അതിജാഗ്രതയിലാണെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
രാജ്യത്തിൻ്റെ സാമ്പത്തിക വളർച്ചയെ വൈറസ് നന്നായി ബാധിച്ചിട്ടുണ്ടെന്നും, ലോകമെമ്പാടും പടർന്ന കൊവിഡ്- 19 മനുഷ്യകുലത്തിന് തന്നെ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണെന്ന് കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി (കെസിഎൻഎ) വ്യക്തമാക്കി.
ഞങ്ങൾ കൂടുതല്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്തിരുന്നുവെന്നും അത് കൂടുതല്‍ കാര്യക്ഷമയോടെ കൊണ്ട് നടക്കുമെന്നും യോഗത്തിൽ കിം പറഞ്ഞതായി കെ സി എൻ എ കുട്ടി ചേർത്തു.
ആരോഗ്യ സംരക്ഷണ സംവിധാനം ഉത്തര കൊറിയയിൽ വേണ്ട വിധം ഇല്ലെന്നും ആയതിനാൽ തന്നെ രാജ്യം രാജ്യം വേഗത്തില്‍ തന്നെ വൈറസിന് ഇരയാകാനിടയുണ്ടെന്നാണ് ലോകാരോഗ്യ വിദഗ്ദർ ചൂണ്ടി കാട്ടുന്നത്.
ചൈനയിൽ ജനുവരിയിൽആദ്യ വൈറസ് റിപ്പോർട്ട് ചെയ്തപ്പോൾ തന്നെ ഉത്തര കൊറിയ ചൈനയുമായുള്ള അതിർത്തി അടച്ചിരുന്നു. തുടർന്ന് ആയിര കണക്കിന് ആളുകളെ ഐസലേഷനിലാക്കുകയും മുഴുവൻ വിദേശികളെയും അണുവിമുക്തമാക്കാനുള്ള ങ്ങള്‍ ചെയ്തിരുന്നു.
ചൈനയുമായി അതിർത്തി പങ്കിടുന്ന മുഴുവൻ രാജ്യങ്ങങ്ങളിലും വൈറസ് ബാധ ബാധിച്ചപ്പോഴും ഉത്തര കൊറിയയിൽ ഇത് വരെ ഒറ്റ റിപ്പോർട്ടും ചെയ്തിട്ടില്ല.

Leave a Reply