സന്നദ്ധസംഘടനകൾക്ക് ഒരു ലക്ഷം ദിർഹം നൽകി എം.എ.യൂസഫലി

കോവിഡ് 19 വ്യാപനം മൂലം ദുരിതത്തിലായവർക്ക് വേണ്ടി പ്രവർത്തിക്കുന്ന യു.എ.ഇ.യിലെ സന്നദ്ധ സംഘടനകൾക്ക് ആശ്വാസമേകി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി. കോവിഡ് മൂലം വരുമാനമില്ലാതെ ഭക്ഷണത്തിനായി ബുദ്ധിമുട്ടുന്ന താഴ്ന്ന വരുമാനക്കാരായ തൊഴിലാളികൾക്ക് ഭക്ഷണം എത്തിക്കുന്നതിനാണ് ഒരു ലക്ഷം ദിർഹം യൂസഫലി നൽകിയത്. ദുബായ് കെ. എം.സി.സി (50,000ദിർഹം), അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെൻ്റർ (25,000 ദിർഹം), മറ്റ് സന്നദ്ധ പ്രവർത്തകർ (25,000 ദിർഹം) എന്നിവർക്കാണ് തുക നൽകിയത്

Leave a Reply