ഹിസ്ബുള്ള കമാന്‍ഡര്‍ ഷെയ്ഖ് മുഹമ്മദ് അല്‍ കാവത്താരനിയെക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറുന്നവര്‍ക്ക് അമേരിക്ക 10 മില്യണ്‍ ഡോളര്‍ ഇനാം പ്രഖ്യാപിച്ചു. കൊല്ലപ്പെട്ട ഇറാനിയന്‍ ജനറല്‍ ഖാസിം സുലൈമാനിയുടെ അടുത്ത അനുയായി കൂടിയാണ് ഷെയ്ഖ് മുഹമ്മദ് അല്‍ കാവത്താരനി.
ഇറാഖിലെ സായുധ സംഘങ്ങള്‍ക്ക് ധനസഹായം നല്‍കിയെന്നും ,സിറിയന്‍ പ്രസിഡന്റ് ബഷാര്‍ അല്‍ അസദുമായി കൂട്ടുപിടിച്ച് ഭരണം അട്ടിമറിക്കാനായി സിറയയിലേക്ക് ഇറാഖ് സായുധസംഘത്തെ കൊണ്ടുപോകാന്‍ സഹായിക്കുകയും ചെയ്തിട്ടുണ്ടെന്ന് ആരോപിച്ച് ഷെയ്ഖ് മുഹമ്മദ് കവതാരാനിയെ 2013 ല്‍ തന്നെ യുഎസ് അന്താരാഷ്ട്ര ക്രിമിനലുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു.
ജനുവരിയില്‍ ബാഗ്ദാദില്‍ നടന്ന യുഎസ് ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാനിയന്‍ കമാന്‍ഡര്‍ ഖാസിം സുലൈമാനിയുടെ സൈന്യത്തിന്റെ നേതൃത്വം ഇപ്പോള്‍ കവതാരനി ഏറ്റെടുത്തതായി യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു.
ലെബനന് ആസ്ഥാനമായുള്ള ഹിസ്ബുള്ളയുടെ സാമ്പത്തിക സംവിധാനങ്ങളെ തകര്‍ക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി കവത്തറാനിയുടെ പ്രവര്‍ത്തനങ്ങള്‍, നെറ്റ്വര്ക്കുകള്, അസോസിയേറ്റുകള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ക്കായാണ് തുക വാഗ്ദാനം ചെയ്തിട്ടുള്ളത്.
ഇറാഖിലുള്ള അമേരിക്കന്‍ താവളങ്ങളില്‍
നടന്നിട്ടുള്ള മുഴുവന്‍ അക്രമങ്ങളെയും പിന്നില്‍ ഇറാനാണെന്നും യു.എസ്സ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ആരോപിക്കുന്നുണ്ട്
.ഖാസിം സുലൈമാനിയുടെയടുത്ത് ഏറ്റവും സ്വാധീനമുള്ള വ്യക്തിയാണ് കവതാരനിയെന്ന് ഫെബ്രുവരിയില്‍ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.