ഇന്ത്യയെ പ്രശംസിച്ച് ഓക്‌സ്‌ഫോര്‍ഡ് റിപ്പോര്‍ട്ട്

കോവിഡ് പ്രതിരോധ നടപടികളില്‍ ഇന്ത്യ ബഹുദൂരം മുന്നിലെന്ന് ‘ഓക്‌സ്‌ഫോര്‍ഡ് കോവിഡ് 19 ഗവര്‍ണമെന്റ് റസ്‌പോണ്‍സ് ട്രാക്ക് റിപ്പോര്‍ട്ട് ‘. അമേരിക്ക, ഇറ്റലി, ജര്‍മനി, സ്‌പെയിന്‍ തുടങ്ങിയ രാജ്യങ്ങളെ അപേക്ഷിച്ച് കോവിഡ് വ്യാപനത്തെ തടയുന്നതില്‍ ഇന്ത്യ ഏറെ പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. വിദ്യഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കല്‍, പൊതു പരിപാടികള്‍ റദ്ദാക്കല്‍, പൊതു ഗതാഗത സംവിധാനം ഉപേക്ഷിക്കല്‍, ആരോഗ്യ ബോധ വല്‍ക്കരണ കാമ്പയിനുകള്‍ക്ക് തുടക്കം കുറിക്കല്‍, സ്രവ പരിശോധന തുടങ്ങിയുള്ള പതിമൂന്ന് മേഖലകളില്‍ വിവിധ രാഷ്ട്രങ്ങള്‍ സ്വീകരിച്ച മുന്നൊരുക്കങ്ങളെ റിപ്പോര്‍ട്ട് വിലയിരുത്തിയിട്ടുണ്ട്. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി അധികൃതരാണ് വിവരങ്ങള്‍ ശേഖരിച്ചത്. കോവിഡ് വ്യാപനത്തെ തടയാന്‍ ലോക്ഡൗണ്‍ പോലെയുള്ള നടപടികള്‍ രാജ്യത്തുടനീളം ഇന്ത്യ നടപ്പാക്കിയിട്ടുണ്ട്. എന്നാല്‍ കോവിഡ് മുന്നൊരുക്കങ്ങളുടെ കാര്യക്ഷമതയളക്കാന്‍ പഠനം അടിസ്ഥാനമാക്കരുതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്‌

Leave a Reply