ഇറ്റലിയില്‍ മെയ് മൂന്ന് വരെ ലോക്ക് ഡൗണ്‍ തുടരും

റോം / ഇറ്റലി: മെയ് 3 വരെ ഇറ്റലി യില്‍ പൂർണ ലോക് ഡൗണ്‍ തുടരുമെന്ന്‌ പ്രധാനമന്ത്രി ഗ്യൂസെപ്പെ കോണ്ടെ വെള്ളിയാഴ്ച അറിയിച്ചു. കുറച്ചു കൂടി നാം ബോധവാരാവാൻ തയ്യാറല്ലെങ്കിൽ, ഇത് വരെ ചെയ്ത മുഴുവൻ ശ്രമങ്ങളും പാഴാവുകയും മരണസംഖ്യ കൂടുകയും ചെയ്യുമെന്ന്‌ കോണ്ടെ പറഞ്ഞു.
ഇതിനകം തന്നെ ഒരു മാസത്തിലധികം കടുത്ത നിയന്ത്രണങ്ങള്‍ തുടരുകയാണ്‌ ഇറ്റലിയില്‍. ഫെബ്രുവരി 20 ന് ആദ്യ കോവിഡ് പോസിറ്റീവ് കേസ്‌ വടക്കൻ പട്ടണമായ കോഡോഗ്നോയില്‍റിപ്പോര്‍ട്ട് ചെയ്തിരുന്നു. പിന്നീട് വൈറസ് ഇറ്റലിയെ പൂർണമായി ബാധിക്കുകയായിരുന്നു.
ഏപ്രിൽ ആരംഭിച്ചതിനുശേഷം വൈറസ് ബാധിതരുടെ നിരക്ക് കുറഞ്ഞു വരുന്നതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ഒരാഴ്ച മുമ്പ് തീവ്രപരിചരണ വിഭാഗങ്ങളിൽ 4,068 പേർ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച ആയപ്പോഴേക്കും ഇത് 3,497 ആയി കുറഞ്ഞു.
അപകട സാധ്യത കുറഞ്ഞ് വരുന്ന ഈ സമയത്ത് കുറച്ച് കൂടി നാം ക്ഷമിക്കാൻ തയ്യാറായാൽ മാത്രമെ പൂർണമായും നമുക്കിതിനെ നിയന്ത്രിക്കാനാവൂ എന്ന് കോണ്ടെ വ്യക്തമാക്കി.
പ്രതിരോധ പ്രവർത്തനങ്ങളിൽ ഇറ്റലി കഴിയും വിധം പരിശ്രമിച്ചതായും കോണ്ടെ കൂട്ടി ചേർത്തു.
ഏപ്രിൽ 14 മുതൽ ചില ആവശ്യ സാധന കടകള്‍ തുറന്ന് പ്രവർത്തിക്കാവുന്നതാണെന്നും പറഞ്ഞു.

Leave a Reply