ആശങ്ക മാറാതെ ധാരാവി

മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതരുടെ എണ്ണം ക്രമാധീതമായി വര്‍ധിക്കുന്നു. 5 പേര്‍ക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചതോടെ ധാരാവിയില്‍ മാത്രം രോഗം ബാധിച്ചവരുടെ എണ്ണം 22 ആയി ഉയര്‍ന്നു. ധാരാവിയിലെ എല്ലാവര്‍ക്കും കോവിഡ് പരിശോധന നടത്തണമെന്നാണ് ആവശ്യം. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ചേരികളിലൊന്നാണിത്. ചേരി പ്രദേശമായതിനാല്‍ സാമൂഹ്യവ്യാപനത്തിന് കൂടുല്‍ സാധ്യതയുണ്ടെന്നതിനാലാണ് ഇത്തരമൊരാവശ്യം.
കോവിഡ് ബാധിച്ച് മഹാരാഷ്ട്രയില്‍ ഇന്നലെ മാത്രം 218 കേസുകളും 10 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.. ഇതോടെ സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 1300 കടന്നു. മരിച്ചവരുടെ എണ്ണം 64 മായി സ്ഥിരീകരിച്ചിട്ടുണ്ട്‌

Leave a Reply