കോവിഡിനെ നേരിടാന്‍ ഒറ്റക്കെട്ടായി നീങ്ങണം : പ്രധാനമന്ത്രി

കോവിഡിനെ പ്രതിരോധിക്കാന്‍ ഒരുമിച്ച് നിന്ന് പ്രവര്‍ത്തിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി . വൈറസിനെ നേരിടാനുളള നിര്‍ദേശങ്ങള്‍ സ്വീകരിക്കാന്‍ താന്‍ തയ്യാറാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ലോക്ഡൗണ്‍ കലാവധി പതിനാലാം തിയ്യതി അവസാനിക്കാനിരിക്കെ മുഖ്യമന്ത്രിമാരുമായി നടത്തിയ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു. മൂന്നാഴ്ച്ച നീണ്ട് നിന്ന ലോക് ഡൗണിനെ കുറിച്ചും യോഗം വിലയിരുത്തി. എന്നാല്‍ ലോക്ഡൗണ്‍ കലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പഞ്ചാബ്, ഡല്‍ഹി, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിമാര്‍ രംഗത്തെത്തി. ലോക് ഡൗണ്‍ കലാവധി നീട്ടാനുള്ള തിരുമാനം ഏതെങ്കിലും ഒരു സംസ്ഥാനം മാത്രം തിരുമാനിച്ചാല്‍ കാര്യക്ഷമമായി നടപ്പിലാക്കാന്‍ സാധിക്കില്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു. ലോക്ഡൗണ്‍ ആരംഭിച്ച ശേഷം രണ്ടാം തവണയാണ് പ്രധാനമന്ത്രി സംസ്ഥാന മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തുന്നത്. ഏപ്രില്‍ രണ്ടിന് സംഘടിപ്പിച്ച ആദ്യ ചര്‍ച്ചയില്‍ ലോക്ഡൗണ്‍ കാര്യക്ഷമമായി നടപ്പിലാക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് പ്രധാനമന്ത്രി നിര്‍ദേശം നല്കിയിരുന്നു. ചില ഇളവുകളോടെ ലോക്ഡൗണ്‍ കലാവധി നീട്ടാനുള്ള സാധ്യതയുണ്ടെന്ന് ഉന്നത വൃത്തങ്ങള്‍ അറിയിച്ചു.

Leave a Reply