കോവിഡ്; കേരളത്തില്‍ ഒരാള്‍ കൂടി മരണത്തിന് കീഴടങ്ങി

കേരളത്തില്‍ കോവിഡ് ബാധിച്ച് ഒരു മരണം കൂടി. മാഹി ചെറുകല്ലായി സ്വദേശി പി മെഹ്‌റൂഫ്(71) ആണ് മരിച്ചത്. പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു ഇദ്ദേഹം. രോഗം എവിടെ നിന്നാണ് ഇയാള്‍ക്കെത്തിയതെന്ന് വ്യക്തമല്ല. അടുത്ത ബന്ധത്തിലുളളവരെയെല്ലാം നിരീക്ഷണത്തിലേക്ക് മാറ്റിയിട്ടുണ്ട്.
ഏപ്രീല്‍ 9 നാണ് മഹ്‌റൂഫിന്റെ ഫലം പോസിറ്റീവായി തെളിഞ്ഞത്.തുടക്കം മുതലെ അതീവ ഗുരുതരാവസ്ഥയിലായിരുന്നു ഇദ്ദേഹം
മാഹിയിലും മറ്റു സമീപ പ്രദേശങ്ങളിലും പൊതു സമ്പര്‍ക്കം നടത്തിയതിനാല്‍ അതീവ മുന്‍കരുതലിലാണ് ആരോഗ്യവെകുപ്പ്.

Leave a Reply