യമനില്‍ ആദ്യ കൊറോണ സ്ഥിരീകരിച്ചു

യമന്‍: യമനില്‍ ആദ്യ കൊറോണ വൈറസ് സ്ഥിരീകരിച്ചു. യമനിന്റെ തെക്ക് പ്രദേശമായ ഹളര്‍മൗത്തിലാണ് രോഗിയെ ടെസ്റ്റില്‍ പോസിറ്റീവായി കണ്ടെത്തിയത്. അല്‍ ശഹ്ര്‍ പോര്‍ട്ട് തൊഴിലാളിയാണ് സ്ഥിരീകരിച്ച വ്യകതിയെന്ന് റോയിട്ടേഴ്‌സ്‌ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ആരോഗ്യമേഖലയില്‍ തകര്‍ച്ചനേരിട്ടു കൊണ്ടിരിക്കുന്ന യമനിന്‍ കടുത്ത മുന്‍ കരുതാലിലാണ് സര്‍ക്കാര്‍. തുടര്‍ച്ചയായ യുദ്ധം കാരണം തെക്ക് യമനിന്റെ ആരോഗ്യമേഖല വളരെ ശോചനീയമാണ്. പ്രവിശ്യയുടെ നിയന്ത്രണങ്ങള്‍ സൗദി സഖ്യസംഘത്തിനും മറ്റു സായുധ സേനകളുടെയും കൈയിലാണെന്നും ചില പ്രവിശ്യകളില്‍ മാത്രമേ സര്‍ക്കാറിനു നേരിട്ടു നിയന്ത്രണമുളളൂവെന്നും ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി.

Leave a Reply