മെയ്, ജൂൺ മാസങ്ങളിൽ എണ്ണ ഉൽപാദനം പ്രതിദിനം 10 ദശലക്ഷം ബാരൽ (ബിപിഡി) കുറയ്ക്കാൻ ഒപെക് തീരുമാനമായി . കൊറോണ വൈറസ് മൂലം വന്ന നഷ്ടം നികത്താനാണ് പുതിയ തീരുമാനം.
ജൂലൈ മുതൽ ഡിസംബർ വരെ എട്ട് ദശലക്ഷവും (ബിപിഡി) 2021 ജനുവരി മുതൽ 2022 ഏപ്രിൽ വരെ ആറ് ദശലക്ഷവും (ബിപിഡി) കുറക്കനാണ് പുതിയ തീരുമാനം.
വ്യാഴാഴ്ച രാവിലെ നടന്ന വീഡിയോ കോൺഫറൻസിലൂടെയാണ് റഷ്യയും സൗദിയുമടങ്ങുന്ന സംഘം പുതിയ നിലപാട് വ്യക്തമാക്കിയത്. നിലവിലെ സാഹചര്യം മാറിയാൽ ഒരിക്കൽ കൂടി ചര്‍ച്ചചെയ്യുമെന്നും തീരുമാനങ്ങളിൽ മാറ്റമുണ്ടാവാമെന്നും ഒപെക് അധികൃതർ പറഞ്ഞു.
സാമ്പത്തികമായ ഇടിവ് നികത്താന്‍ റഷ്യയുടെയും സൗദിയുടെയും സമയോചിതമായ തീരുമാനം പ്രശംസനീയമാണ്. കൊറോണ വൈറസ് പ്രതിസന്ധി മൂലം ക്രൂഡ് വില ഉയർത്തുന്നതിനായി എണ്ണ ഉത്പാദനം വെട്ടിക്കുറയ്ക്കാനായുള്ള കരാറിൽ മെക്സിക്കോയെ പങ്കാളിയാക്കാൻ ഇരു രാജ്യങ്ങളും ശ്രമിച്ചിരുന്നുവെന്ന് ഒപെക് വൃത്തങ്ങൾ വാര്‍ത്താ മാധ്യമങ്ങളോട് പങ്ക് വെച്ചു.
കൊവിഡ് വ്യാപനം തടയുന്നതായി മുഴുവൻ രാജ്യങ്ങളും ലോക്ഡൗണ്‍ നടപ്പിലാക്കിതിനാല് ഇന്ധന ആവശ്യകതയില്‍ ഏകദേശം 30 ശതമാനത്തോളം ഇടിവ് വന്നിട്ടുണ്ട്. അടുത്ത രണ്ട് മാസത്തെ എണ്ണ ഉത്പാദനം വെട്ടി കുറയ്ക്കലിലൂടെ ലോക സാമ്പത്തിക വ്യവസ്ഥയെ ഒരു പരിധി വരെ നിയന്ത്രിക്കാനാവുമെന്ന് സാമ്പത്തിക വിദഗ്ദർ ചൂണ്ടിക്കാട്ടി.