വ്യാജ പാസ്സ്പോര്‍ട്ട് കേസില്‍ റൊണാള്‍ഡീഞ്ഞോയെ പുറത്തിറക്കാന്‍ പണം നല്‍കിയിട്ടില്ലെന്ന് മെസ്സി. ഇന്‍സ്റ്റഗ്രാമിലൂടെയാണ് മെസ്സി ഇക്കാര്യം വ്യക്തമാക്കിയത്. വ്യാജവാര്‍ത്തകളില്‍ വിശ്വസിക്കരുതെന്നും നിലവിലുളള പ്രചാരണങ്ങള്‍ തെറ്റാണെന്നും മെസ്സി #fakenews ടാഗോടെ ഇന്സറ്റയില് സ്റ്റാസിട്ടതായി ടി.എന്‍ ടി സ്പോര്‍ട്സ് റിപ്പോര്‍ട്ട് ചെയ്തു.
അതേ സമയം ഇന്ററിലേക്ക് കൂടുമാറുമെന്ന വാര്‍ത്തയും മെസ്സി നി. ക്രിസ്റ്റിയാനോക്ക് പിന്നാലെ മെസ്സിയും സീരി എ യിലേക്ക് കൂടുമാറുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ലീ നമ്പര്‍ വണ്‍,ടൂ എന്നിങ്ങനെ അക്കമിട്ടാണ് മെസ്സി ഇത്തരം വാര്‍ത്തകള്‍ക്കെതിരെ പ്രതികരിച്ചതെന്ന് ടി എന്‍ ടി റിപ്പോര്‍ട്ട് ചെയ്തു
വ്യാജ പാസ്പോര്‍ട്ട് കേസില്‍ റൊണാള്‍ഡീഞ്ഞോയും സഹോദരനും ഇന്നലെ ജാമ്യത്തിലിറങ്ങിയിരുന്നു. ജാമ്യത്തുകയായി 1.6 മില്യണ്‍ മെസ്സി നല്‍കിയതായിട്ടായിരുന്നു വ്യാജ വാര്‍ത്തകള്‍