കോവിഡ് പ്രതിസന്ധിയില്‍ ജനങ്ങളെ സഹായിക്കാന്‍ മുന്നിട്ടിറങ്ങി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. പ്രതിരോധത്തിനും ചികിത്സക്കും വേണ്ട മെഡിക്കല്‍ ഉപകരണങ്ങള്‍ക്കൊപ്പം തങ്ങളുടെ സ്റ്റേഡിയവും തുറന്നുകൊടുത്തിരിക്കുകയാണ് ക്ലബ് അധികൃതര്‍. ഓള്‍ഡ് ട്രഫോര്‍ഡ് ഇനി മുതല്‍ താല്കാലിക രകതദാനകേന്ദ്രമായിരിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.
ഇതിനുപുറമെ കോവിഡ് പ്രതിരോധത്തിനായി 16 വാഹനങ്ങളും സന്നദ്ധഡ്രൈവര്മാരെയും നിശ്ചയിച്ചിട്ടുണ്ട്. തങ്ങളുടെ ജോലിക്കാര്‍ നാഷണല്‍ ഹെല്‍ത്ത് സര്‍വ്വീസിന്റെ വളണ്ടിയര്‍മാരായി സേവനം ചെയ്യണമെന്നും അത്തരം സേവനങ്ങള്‍ക്ക് ശമ്പളം നല്കാന് ഞങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും ക്ലബ് അധികൃതര്‍ പറഞ്ഞു. അതേ സമയം താരങ്ങളുടെ സമ്മതപ്രകാരം ശമ്പളത്തിന്റെ മുപ്പത് ശതമാനം കോവിഡ് സഹായധനത്തിലേക്ക് മാറ്റി വെക്കാനും ധാരണയായിട്ടുണ്ട്.