മുബൈ: ഇന്ത്യന്‍ സാമ്പത്തിക രംഗത്തെ കൊറോണ വൈറസ് സാരമായി ബാധിക്കുമെന്ന മുന്നറിയിപ്പുമായി റിസര്‍വ് ബാങ്ക്. ഈയിടെ പുറത്തുവിട്ട സാമ്പത്തിക നയ റിപ്പോര്‍ട്ടിലാണ് ഈ വെളിപ്പെടുത്തല്‍. കോവിഡ് ഭീതി ഒഴിഞ്ഞാലും ആഗോള സാമ്പത്തിക രംഗം മാന്ദ്യത്തിലേക്ക് നീങ്ങുന്നതിന്റെ സൂചനയാണ് നിലവില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. 2020-2021 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയില്‍ നേരിയ പുരോഗതി പ്രതീക്ഷിച്ചിരുന്നെങ്കിലും കോവിഡിന്റെ വ്യാപനം എല്ലാം തകിടംമറിച്ചതായും റിസര്‍വ് ബാങ്ക് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. ആറ് വര്‍ഷത്തിനിടയിലെ ഏറ്റവും മോശമായ നിലയിലായിരുന്നു കഴിഞ്ഞ മൂന്നു മാസത്തിനിടെ സാമ്പത്തിക രംഗം . രാജ്യ വ്യാപകമായി പ്രഖ്യാപിച്ച ലോക്ഡൗണ്‍ മാര്‍ച്ച് പാദത്തിലെ വളര്‍ച്ചയെ സാരമായി ബാധിക്കും. 2020-2021 സാമ്പത്തിക വര്‍ഷത്തിലെ ജി.ഡി.പി 2 ശതമാനമായി കുറയാനുള്ള സാധ്യതയും സാമ്പത്തിക വിദ്ഗധര്‍ പങ്ക്വെക്കുന്നുണ്ട്. ആഗോള തലത്തില്‍ ക്രൂഡ് ഓയിലിന്റെ വില തകര്‍ച്ച ലോക്ഡൗണ്‍ മൂലമുണ്ടായ സാമ്പത്തിക നഷ്ടത്തെ നികത്താന്‍ സാധ്യതയില്ല. സാമ്പത്തിക രംഗം പ്രവചാനാതീതമായി മുന്നോട്ട് പോവുകയാണ്. സാമ്പത്തിക രംഗത്തെ കോവിഡ് എങ്ങനെ ബാധിക്കുമെന്ന് റിസര്‍വ് ബാങ്ക് നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. രൂപയുടെ മൂല്യം ഇടിയുന്നത് തടയാനുള്ള നിരവധി മാര്‍ഗങ്ങള്‍ ഈയിടെ റിസര്‍വ് ബാങ്ക് സ്വീകരിച്ചിരുന്നു