വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നതെന്നെന്ന് ഉറപ്പുപറയാനാകില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍

വൈറസ് വ്യാപനം നിയന്ത്ര്യണാതീതമായി കൂടുന്ന ഈ സാഹചര്യത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നത് മാറ്റേണ്ടി വരുമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു മാധ്യമങ്ങളോട്‌ പറഞ്ഞു. നിലവിൽ ജൂൺ ഒന്നിന് തുറക്കുമെന്ന സർക്കാർ നിലപാട് കൊവിഡ്- 19 നെ നിയന്ത്രിക്കാൻ കഴിഞ്ഞില്ലെങ്കിൽ മാറ്റേണ്ടി വരുമെന്നാണ് വാർത്താ മാധ്യമങ്ങളോട് അദ്ധേഹം പറഞ്ഞത് .
എത്രയും വേഗത്തിത്തില്‍ എസ്.എസ്എൽസി, ഹയർ സെക്കണ്ടറി പരീക്ഷകളും അതിൻ്റെ മൂല്ല്യ നിർണ്ണയങ്ങളും നടത്താനാണ് സർക്കാർ ശ്രമിക്കുന്നത്. അതിന് ശേഷമേ സ്കൂൾ തുറക്കുന്നതുമായി തീരുമാനിക്കാനാവൂ എന്ന് അദ്ധേഹം വ്യക്തമാക്കി.
മുഴുവൻ പരീക്ഷകളും മൂല്യനിർണയങ്ങളും ഓൺലൈനിലൂടെയാക്കുമെന്ന മുഖ്യമന്ത്രിയുടെ നിലപാട് ,പ്രായോഗിത തലത്തില്‍ പ്രയാസകരമാണെന്നും മറ്റൊരു പരിഹാരം കാണാൻ സർക്കാർ ശ്രമിക്കുകയാണെന്നും അദ്ധേഹം കൂട്ടി ചേർത്തു.
നിലവിലെ ലോക്ഡൗണ് തീർന്നാൽ പരീക്ഷകൾ ഉടൻ തന്നെ തുടങ്ങുമെന്ന് ഡയറക്ടർ പറഞ്ഞു.

Leave a Reply