സമ്പര്‍ക്കം വില്ലനായി; ബിഹാറില്‍ കൊറോണ വൈറസ്

സിവാന്‍, ബിഹാര്‍: ബിഹാറില്‍ റിപ്പോര്‍ട്ട് ചെയത കേസുകളില്‍ മൂന്നിലൊന്ന് ഒരു കുടുംബത്തില്‍ നിന്ന്‌ . പട്ട്‌നയില്‍ 130 കീ മി അകലെയുളള സിവാന്‍ ഗ്രാമത്തിലാണ് സമ്പര്‍ക്കം മൂലം കുടുംബത്തില്‍ എല്ലാവര്‍ക്കും രോഗം പിടിപ്പെട്ടത്. കഴിഞ്ഞ മാസം ഒമാനില്‍ നിന്നും മടങ്ങിവന്നയാളിലൂടെയാണ് ഇവിടെ കോവിഡ് എത്തിയത്.ഇതുവരെ ബീഹാറില്‍ 60 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്‌.
വൈറസ് സംബന്ധമായ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാതെയാണ് അധിക കേസുകളും ബിഹാറില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുളളത് . മാര്‍ച്ച് 16 നാണ് ഒമാനില്‍ നിന്ന് വന്നതെങ്കിലും ഏപ്രീല്‍ 4 നാണ് കോവിഡ് പോസിറ്റീവായി സ്ഥിരീകരിച്ചത്‌ . എന്നാല്‍ പരിശോധനയില്‍ കുടുംബത്തില്‍ മറ്റു 22 പേര്‍ക്ക് കൂടി പോസിറ്റീവായി സ്ഥിരീകരിച്ചു. പ്രത്യക്ഷ രോഗലക്ഷണങ്ങള്‍ കാണിക്കാത്തത്‌ ഭീതിപ്പെടുത്തുന്നതാണെന്ന്‌ ആരോഗ്യവകുപ്പ് വ്യക്തമാക്കി. 23 പേരില്‍ നിന്ന് നാലു പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. എന്നാല്‍ രണ്ടാഴ്ചത്തോളം ക്വാരന്റൈനില്‍ നില്‍ക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് സര്‍ക്കാര്‍ ശക്തമായ നടപടികളാണ് സ്വീകരിച്ചി്ട്ടുളളത്. അടുത്തുളള 43 വില്ലേജുകള്‍ സീല്‍ വെക്കപ്പെട്ടിട്ടുണ്ട്.

Leave a Reply