കോവിഡ് പരത്തുന്നുവെന്നാരോപിച്ച് യുവാവിനെ തല്ലികൊന്നു

ഡല്‍ഹി: കൊറോണ വൈറസ് പടര്‍ത്താന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് ഡല്‍ഹിയിലെ ബവാനയില്‍ നാട്ടുകാര്‍ യുവാവിനെ തല്ലികൊന്നു. ഇരുപത്തിരണ്ട് വയസ്സുകാരനായ ഇദ്ദേഹം ഹരേവാലി പ്രദേശത്ത് താമസിക്കുന്ന മെഹ്ബൂബ് അലിയാണെന്ന് പോലീസ് സ്ഥിരീകരിച്ചതായി ‘ദി ക്വിന്റ് ‘ റിപ്പോര്‍ട്ട് ചെയ്തു. ഭോപ്പാലില്‍ വെച്ച് നടന്ന തബ്‌ലീഗ് കോണ്‍ഫറന്‍സില്‍ മെഹ്ബൂബ് അലി പങ്കെടുത്തിരുന്നതായി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ആസാദ്പൂര്‍ പച്ചക്കറി മാര്‍ക്കറ്റില്‍ വെച്ച് ഇയാളെ കോവിഡ് പരിശോധനക്ക് വിധേയമാക്കിയിരുന്നെങ്കിലും ഫലം നെഗറ്റീവ് ആയിരുന്നു. എന്നാല്‍ കെറോണ വൈറസ് വ്യാപിപ്പിക്കാനുള്ള ലക്ഷ്യവുമായി അലി നഗരത്തില്‍ എത്തിയിട്ടുണ്ടെന്ന അഭ്യൂഹം ജനങ്ങള്‍ക്കിടയില്‍ പരക്കുകയായിരുന്നു. ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.

Leave a Reply