വുഹാൻ ഒരു നഗര കാഴ്ചയിലൂടെ

വുഹാൻ നഗരം ഇത് വരെ ഒരു നരകമായിരുന്നു . ലോകത്തെ പിടിച്ച് കുലുക്കിയ കൊവിഡ്- 19 ൻ്റെ ഉത്ഭവ കേന്ദ്രം . രണ്ട് മാസത്തെ ലോക്ഡൗണിന് ശേഷം സാവകാശം പുതു പുലരിയെ വരവേൽക്കാൻ നിൽക്കുന്നു.
11 ദശലക്ഷം ജനവാസമുള്ള വുഹാൻ ജനുവരി 23 മുതൽ പുറം ലോകവുമായുള്ള ബന്ധം വിഛേദിക്കപ്പെട്ട രീതിയിലായിരുന്നു. വൈറസിൻ്റെ കടുംപിടിത്തവും കാഠിന്യതയും ലോകത്തിന് കാണിച്ച് കൊടുക്കുകയായിരുന്നു ഈ നഗരം.
വുഹാനിൽ മാത്രം 50,000 ലധികം പേര് അസുഖബാധിതരും 2,500 പേരുടെ ജീവഹാനിയും നടന്നു. വൈറസ് ബാധിച്ച് ചൈനയിൽ നിന്ന് മരിച്ചവരിൽ 80 ശതമാനവും ഇവിടുന്ന് തന്നെ.
ലോകത്ത് 1.5 മില്യൺ പോസിറ്റീവ് കേസുകളും 85000 ലധികം മരണങ്ങൾക്കും ഇടവരുത്തിയ വൈറസിനെ ഇതുവരെ പിടിയിലൊതുക്കാൻ ആർക്കും കഴിഞ്ഞിട്ടില്ല.
കൊറോണ വൈറസ് പകർച്ചവ്യാധി തടയാൻ ചൈനയ്ക്ക് കഴിഞ്ഞുവെങ്കിലും, ഇത് ഉൾക്കൊള്ളാനുള്ള നടപടികൾ കനത്ത സാമ്പത്തികവും സാമൂഹികവുമായ നാശനഷ്ടങ്ങൾ വരുത്തിവച്ചിട്ടുണ്ട്, സമീപ ദിവസങ്ങളിൽ പല നിവാസികളും അണുബാധയുടെ നീണ്ടുനിൽക്കുന്ന അപകടത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിക്കുന്നത് ഒരു ചെറു തലവേദനയായി കണക്കാക്കാൻ പറ്റില്ല.
പുറത്തിറങ്ങുന്നവർ ഇപ്പോഴും പ്രൊട്ടക്റ്റീവ് സ്യൂട്ടുകളോ റെയ്ൻക്കോട്ടോ മാസ്കോ ധരിക്കാതെ ഇറങ്ങാൻ ധൈര്യപ്പെടുന്നില്ല.
അത്യാവശ്വകാര്യങ്ങൾക്കല്ലാതെ പുറത്തിറുങ്ങന്നതിന് ഗവൺമെൻ്റിൻ്റെ ഭാഗത്ത് നിന്ന് ഇപ്പോഴും വിലക്ക് നില നിൽക്കുന്നുണ്ട്.ഷോപ്പിംഗ് മാളുകളും മറ്റും മാർച്ച് 30 ന് വീണ്ടും തുറന്നു പ്രവർത്തിക്കുന്നുണ്ടെങ്കിലും ഒരു മീറ്റർ അകലം പാലിക്കാൻ നിർദേശമുള്ളത് ആശങ്കയെ അകറ്റുന്നില്ല.

Leave a Reply