സഹായധനവുമായി ട്വറ്റര്‍ സ്ഥാപകന്‍ ജാക്ക് ഡോസി

കോവിഡ് -19 പകർച്ചവ്യാധിക്കെതിരെ പോരാടുന്നതിനായി തൻ്റെ സമ്പത്തിൻ്റെ നാലിലൊരു ഭാഗം മാറ്റി വെച്ച് ട്വിറ്റർ സ്ഥാപകനും ചീഫ് എക്സിക്യൂട്ടീവുമായ ജാക്ക് ഡോർസി.
ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഏകദേശം ഒരു ബില്യൺ ഡോളറോളം (800 മില്യൺ ഡോളർ) മാറ്റിവെക്കുന്നതായാണ് ട്വീറ്റ് ചെയ്തത് .
പകർച്ചവ്യാധിയെ നമുക്ക് തുടച്ച് നീക്കണെമെന്നും അതിനെതിരെ പോരാടണമെന്നും ,സ്റ്റാര്‍ട്ട് സ്മാള്‍ എന്ന പേരിൽ പുതിയ ചാരിറ്റബൾ ഫണ്ടിന് തുടക്കം കുറിക്കവേ അദ്ധേഹം പറഞ്ഞു. കൊവിഡ് – 19 ന് ശേഷം ഈ ഫണ്ട് സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി വകമാറ്റുമെന്നും കൂട്ടിച്ചേർത്തു .പരസ്യമായുളള തൻ്റെ ഈ പ്രഖ്യാപനം മറ്റുള്ളവർക്ക് ഒരു പ്രചോദനമാവട്ടെ എന്നദ്ധേഹം ആശംസിക്കുകയും ചെയ്തു.
43-കാരനായ ജാക്ക് തന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ ഇതുവരെ പുറത്ത് വിട്ടിരുന്നില്ല. എന്നാൽ ഇനി മുതൽ തൻ്റെ ഫണ്ടിങ്ങുമായി ബന്ധപ്പെട്ട മുഴുവൻ ഇടപാടുകളും പൊതുജനങ്ങൾക്ക് കാണുന്നരീതിയില്‍ പുറത്ത് വിടുമെന്നും വ്യക്തമാക്കി.

Leave a Reply