ന്യൂഡല്‍ഹി: സ്വകാര്യ ലാബുകളിലും കോവിഡ് പരിശോധന സൗജന്യമാണെന്ന് ഉറപ്പ് വരുത്താന്‍ കേന്ദ്ര സര്‍ക്കാരിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ആശുപത്രികളില്‍ കോവിഡ് പരിശോധന സൗജന്യമായിട്ടാണ് നടത്തുന്നതെങ്കിലും സൗകര്യ ലാബുകളില്‍ 4500 രൂപ വരെ ഈടാക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. എന്നാലിത് അംഗീകരിക്കാനാവില്ലെന്ന് പൊതു താല്പര്യ ഹര്‍ജി പരിഗണിക്കവെ സുപ്രീംകോടതി പറഞ്ഞു. കോവിഡിനെ പ്രതിരോധിക്കുന്നതില്‍ സുപ്രധാന പങ്ക് വഹിക്കാന്‍ സ്വകാര്യ ആശുപത്രികള്‍ക്ക് സാധിക്കുമെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
സ്വകാര്യ ലാബുകള്‍ക്ക് സര്‍ക്കാര്‍ പണം തിരികെ നല്‍കണമോ എന്നത് പിന്നീട് തിരുമാനിക്കുമെന്നും ഹരജി പരിഗണിച്ച ജസ്റ്റിസുമാരായ അശോക് ഭൂഷണ്, എസ.് രവീന്ദ്ര ഭട്ട് എന്നിവര്‍ നിരീക്ഷിച്ചു .അംഗീക്യത ലാബുകളില്‍ മാത്രമേ കോവിഡ് ടെസ്റ്റുകള്‍ നടത്താവൂ എന്നും കോടതി ചൂണ്ടിക്കാട്ടി. കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി സുപ്രീംകോടതി അടച്ചിട്ടതിനാല്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് മുഖേനയാണ് ഹരജി പരിഗണിച്ചത്. നിലവില്‍ 48 സ്വകാര്യ ലാബുകള്‍ക്കാണ് കോവിഡ് പരിശോധന നടത്താന്‍ അനുമതിയുള്ളത്