സൗജന്യ കിറ്റുകളുടെ വിതരണം ഇന്ന് മുതല്‍

തിരുവനന്തപുരം: കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ച പലവ്യഞ്ജന കിറ്റുകളുടെ വിതരണം ഇന്ന് ആരംഭിക്കും.ഏപ്രില്‍ മാസത്തെ സൗജന്യ റേഷന്‍ വിതരണത്തിന് പുറമെ ആവശ്യ സാധനങ്ങളടിയ കിറ്റ് വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ തിരുമാനിച്ചിരുന്നു . 17 ഇനങ്ങളടിയ കിറ്റാണ് വിതരണം ചെയ്യുന്നതെന്ന് ഭക്ഷ്യ-പൊതു വിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍ അറിയിച്ചു. 350 കോടി രൂപ വകയിരുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്.
പയര്‍,പഞ്ചസാര,ചായപ്പൊടി ,വെള്ളിച്ചെണ്ണ, റവ, ആട്ട എന്നിവ അടങ്ങിയ പതിനേഴ് ഭക്ഷ്യ വസ്തുക്കളാണ് കിറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രഖ്യാപിച്ച ലോക്ഡൗണ്‍ മൂലം പട്ടിണി കിടക്കേണ്ട സാഹചര്യം ഒരാള്‍ക്കും ഉണ്ടാവരുതെന്ന അടിസ്ഥാനത്തിലാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് സപ്ലൈകോ സി.എം.ഡി അലി അസ്ഗര്‍ പാഷ പറഞ്ഞു.
എ.എ.വൈ കാറ്റഗറിയിലെ ട്രൈബല്‍ വിഭാഗത്തിനാണ് ആദ്യം ദിനം കിറ്റ് വിതരണം ചെയ്യുക. കിറ്റ് വിതരണത്തിനായി വ്യാഴാഴ്ച്ച റേഷന്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കും.എ.എ.വൈ വിഭാഗത്തിനുള്ള കിറ്റ് വിതരണത്തിന് ശേഷമാണ് മുന്‍ഗണന കാര്‍ഡ് ഉടമകള്‍ക്ക് കിറ്റ് ലഭിക്കുക.

Leave a Reply