മത പ്രാര്‍ത്ഥനകളുമായി ബി.ബി.സി റേഡിയോ

ലണ്ടന്‍ : മുസ്ലിംപ്രാര്‍ത്ഥനകള്‍ സംപ്രേഷണം ചെയ്ത് ബ്രിട്ടീഷ് ബ്രോഡ് കാസ്റ്റിംഗ് കോര്‍പറേഷന്‍(ബി.ബി.സി). കോവിഡ് വ്യാപിച്ചതോടെ പളളിയില്‍ വെച്ചുളള ആരാധനാകര്‍മ്മങ്ങള്‍ നിര്‍ത്തിവെക്കേണ്ടി വന്നിരുന്നു. പ്രദേശിക ചാനലുകളിലൂടെ വിവിധ ഇമാമുമാരുടെ നേതൃത്വത്തില്‍ എല്ലാ വെളളിഴായ്ചയും പ്രത്യേക പരിപാടികള്‍ സംപ്രേഷണം ചെയ്യും. ഖുര്‍ആന്‍ വചനങ്ങള്‍, നബി വചനങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തിക്കൊണ്ടുളള പരിപാടി വിശ്വാസികളെ ആകര്‍ഷിക്കുമെന്ന് ബി.ബി.സി വക്താവ് പ്രത്യാശ പ്രകടിപ്പിച്ചു. ഇതിനുമുമ്പ് കൃസ്ത്യാനികളുടെ പ്രാര്‍ത്ഥനകളും ബി.ബി.സി സംപ്രേഷണം ചെയ്തിരുന്നു.

Leave a Reply