ലോകാരോഗ്യ സംഘടന ചൈനക്കൊപ്പം; ഫണ്ട് നല്‍കില്ലെന്ന് അമേരിക്ക


വാഷിംങ്ടൺ: ലോകാരോഗ്യ സംഘടനയ്ക്ക് ( WHO) അമേരിക്ക നല്‍കിയിരുന്ന ധനസഹായം വെട്ടി കുറയ്ക്കുമെന്ന് അമേരിക്കൻ പ്രസിഡൻറ് ഡൊണാൽഡ് ട്രംപ്. അമേരക്കയില്‍ മാത്രം 82000 – ത്തിലധികം ആളുകൾ കൊറോണ ബാധിച്ച് മരിച്ചിരിക്കെ WHO യുടെ പ്രവർത്തനം കാര്യക്ഷമതയോടയല്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ട്രംപ് ഭീക്ഷണി മുഴക്കിയത്. എന്നാല്‍ (ടംപിനെ വിമർശിച്ച് കൊണ്ട് ഐക്യ രാഷ്ട്ര സഭയും മുന്നോട്ട് വന്നു . ചൈനയോടുള്ള വ്യക്തി വൈരാഗ്യം WHO യുടെ മേൽ വെച്ച് കെട്ടരുതെന്ന് ഐക്യ രാഷ്ട്ര സഭ വ്യക്തമാക്കി.
WHO യാണ് വൈറസിനെ ഇത്രത്തോളം പടർത്തിയതെന്നും യു.എസ് സംഘടനയ്ക്ക് നല്‍കിയിരുന്ന തുക വെട്ടിക്കുറക്കണമെന്നും ട്രംപ് ട്വീറ്റ് ചെയ്തിരുന്നു.
ലോകാരോഗ്യ സംഘടനയെ വിമർശിച്ച് കൊണ്ട് (ടംപിൻ്റെ കോൺസർവേറ്റീവ് സഖ്യകക്ഷികളും രംഗത്തെത്തിയിരുന്നു . പകർച്ചവ്യാധിയെ കുറിച്ചുള്ള ചൈനയുടെ തെറ്റായ കണക്ക് കൂട്ടലിനെ ആശ്രയിച്ചാണ് സംഘടന നീങ്ങുന്നതെന്ന് അവർ ആരോപിച്ചു.
റിപ്പബ്ലിക്കൻ സെനറ്റർ ലിൻഡ്സെ എബ്രഹാമും WHO ക്കെതിരെ കടുത്ത വിമര്‍ഷനമുന്നയിച്ചിട്ടുണ്ട്‌. അടുത്ത സെനറ്റ് സാമ്പത്തിക വിനിയോഗ ബില്ലിൽ ലോകാരോഗ്യ സംഘടനയ്ക്ക് ധനസഹായം നൽകില്ലെന്നും ഫണ്ടിങ്ങിൻ്റെ ചുമതല തങ്ങള്‍ കൈകാര്യം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു . ലോകാരോഗ്യ സംഘടനയുടെ നിലവിലെ നേത്യത്വത്തിന് ധനസഹായം നൽകാൻ പറ്റില്ലെന്നും, പ്രവർത്തനങ്ങൾ തീർത്തും മന്ദഗതിയിലാണെന്നും ചൈനീസ് ചായ് വോടെയാണ് പ്രവർത്തിക്കുന്നതെന്നും , ഇത്തരം നടപടികളി ല്‍ യു.എസ് തൃപ്തരല്ലെന്ന് ഫോക്സ് മാധ്യവുമായുള്ള അഭിമുഖത്തിൽ സെനറ്റർ എബ്രഹാം വ്യക്തമാക്കി .

Leave a Reply