കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ചിപ്പ് നിര്‍മ്മാണരംഗത്ത് കൂടുതല്‍ ലാഭം പ്രതീക്ഷിക്കുന്നതായി സാംസംഗ് ഇലക്ട്രോണിക്സ് വ്യക്തമാക്കി. വൈറസ് വ്യാപനം ജനങ്ങളെ അമിതമായി ഇലക്ട്രോണിക് ഉപകരണങ്ങളെ ആശ്രയിക്കുന്നവരാക്കി മാറ്റിയിട്ടുണ്ടെന്നും അതിലൂടെ ചിപ്പ് നിര്‍മ്മാണത്തില്‍ പ്രതീക്ഷകള്‍ക്ക് വകയുണ്ടെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
ലോക്ഡൗണ്‍ കാലത്ത് വീടുകളില്‍ നിന്ന് ജോലിയെടുക്കാന്‍ കമ്പനികള്‍ പ്രോത്സാഹിപ്പിക്കുന്നത് വര്‍ധിച്ചതിനാല്‍ ലാപ്ടോപ് കമ്പനികളും ഡാറ്റാസെന്ററുകളും കൂടുതല്‍ ചിപ്പുകള്‍ ആവശ്യപ്പെടുന്നുണ്ട്. അതേ സമയം സാംസംഗിന്റെ പ്രധാന മാര്‍ക്കറ്റുകളായ യൂറോപ്പിലും അമേരിക്കയിലും വൈറസ് വ്യാപനം കമ്പനിയുടെ സ്മാര്‍ട്ട് ഫോണ്‍, ടി.വി ഉപഭോഗത്തില്‍ നഷ്ടമുണ്ടാക്കുമെന്ന ഭയവും സാംസംങ് പ്രകടിപ്പിച്ചു.
കഴിഞ്ഞ വര്‍ഷത്തേക്കാള്‍ അഞ്ചു ശതമാനം ലാഭം കൊഴിയാന്‍ കമ്പനിക്ക് സാധിച്ചിട്ടുണ്ട്. ജനുവരി മുതല്‍ മാര്‍ച്ച് വരെയുളള ആദ്യ പാതത്തിലെ ലാഭവിഹിതമാണ് കമ്പനി പുറത്ത് വിട്ടത്. ഓഹരി വിപണിയിലും കമ്പനിക്ക് മുന്‍തൂക്കമുണ്ട്.