തിരുവനന്തപുരം: കോവിഡ് ദുരിതത്തില്‍ പ്രവാസികള്‍ക്ക് താങ്ങായി കോവിഡ് ഹെല്പ് ഡെസ്ക്കുകള്‍ തുടങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. വിദേശരാഷ്ട്രങ്ങളില്‍ കോവിഡ് ബാധിച്ച് മരിക്കുന്ന പ്രവാസികളുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനാണ് സര്‍ക്കാറിന്റെ പുതിയ പദ്ധതി. ഓണ്‍ലൈനായി മെഡിക്കല്‍ സേവനങ്ങള്‍, ഡോക്ടര്‍മാരുമായുളള നേരിട്ടുളള ഓഡിയോ വീഡിയോ സംഭാഷണങ്ങള്‍ തുടങ്ങി പ്രവാസികളുടെ ആശങ്കയകറ്റുന്ന രീതിയിലുളള സംവിധാനങ്ങളാണ് സര്‍ക്കാര്‍ ഒരുക്കിയിട്ടുളളത്. വിദേശത്തുളള മുഴുവന്‍ പ്രവാസികളോടും പദ്ധതിയുമായി സഹകരിക്കണമെന്നും നോര്‍ക്ക വെബ്സൈറ്റ് മുഖേന രജിസറ്റര്‍ ചെയ്ത് ആരോഗ്യപരമായ സംശയങ്ങള്‍ നിവാരണം ചെയ്യണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യങ്ങളിലെ വിവിധ സംഘടനകളുമായി ബന്ധപ്പെട്ടാണ് പദ്ധതിക്ക് രൂപം നല്കിട്ടുളളത്.