കൊറോണയെ നേരിടാന്‍ സോണിയാഗാന്ധിയുടെ അഞ്ച് നിര്‍ദേശങ്ങള്‍

ന്യൂഡല്‍ഹി: പാര്‍ലമെന്റ കെട്ടിടത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവെച്ച 20000 കോടി രൂപ കൊറോണ പ്രതിരോധ നടപടികള്‍ക്കായി ചെലവഴിക്കുകയാണ് വേണ്ടതെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. നവീകരണ പ്രവര്‍ത്തന നടപടികള്‍ കൊറോണ പ്രതിസന്ധി അവസാനിക്കുന്നത് വരെ നിര്‍ത്തിവെക്കണമെന്നും സോണിയാ ഗാന്ധി ആവശ്യപ്പെട്ടു. എം.പി മാരുടെ പ്രാദേശിക വികസന ഫണ്ടിലേക്ക് തുക അനുവദിക്കേണ്ടതിലെന്ന് കേന്ദ്രസര്‍ക്കാര്‍ തിരുമാനിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തിലാണ് അഞ്ചിന നിര്‍ദേശങ്ങള്‍ മുന്നോട്ട് വെച്ചത്.
സോണിയാ ഗാന്ധിയുടെ മറ്റ് നിര്‍ദേശങ്ങള്‍:
1. കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമല്ലാത്ത മുഴുവന്‍ സര്‍ക്കാര്‍ പരസ്യങ്ങള്‍ക്കും രണ്ട് വര്‍ഷത്തേക്ക് നിരോധനം ഏര്‍പ്പെടുത്തുക. വര്‍ഷം തോറും 1500 കോടി രൂപയാണ് പരസ്യങ്ങള്‍ക്കായി സര്‍ക്കാര്‍ ചെലവഴിക്കുന്നത്.
2. ചെലവുകളുടെ 30 ശതമാനം വെട്ടിക്കുറച്ച് അസംഘടിത മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ സാമ്പത്തിക ഭദ്രത ഉറപ്പ് വരുത്താനായി നീക്കിവെക്കുക
3.രാഷ്ട്രപതി, പ്രധാനമന്ത്രി, കേന്ദ്ര മന്തിമാര്‍, മുഖ്യമന്ത്രിമാര്‍ എന്നിവരുടെ വിദേശ യാത്രകള്‍ താല്‍കാലികമായി നിര്‍ത്തിവെക്കുക.
4.’പി.എം കെയര്‍’ പദ്ധതിയിലെ ഫണ്ട് ‘പ്രധാനമന്ത്രി ദേശീയ ദുരന്ത നിവാരണ’ ഫണ്ടിലേക്ക് വകമാറ്റുക.

Leave a Reply