പ്രതിരോധകിറ്റ് ആവശ്യപ്പെട്ടതിന് പാകിസ്ഥാനില്‍ ഡോക്ടര്‍മാര്‍ അറസ്റ്റില്‍; പണി മുടക്കി പ്രതിഷേധം

ഇസ്്ലാമാബാദ്/പാകിസ്ഥാന്‍: തെക്ക് പടിഞ്ഞാര്‍ പാകിസ്ഥാനില്‍ ക്വറ്റയില്‍ കൊറോണ പ്രതിരോധ കിറ്റുകള്‍ ആവശ്യപ്പെട്ട് പ്രതിഷേധിച്ച 50 ഡോക്ടര്‍മാരെ പോലീസ് തിങ്കളാഴ്ച അറസ്റ്റ് ചെയ്തു. ഇതോടെ ഡോക്്ടര്‍മാരെ വിട്ടയക്കാത്തതില്‍ പ്രതിഷേധിച്ച് പണിമുടക്കി പ്രതിഷേധിച്ച് ഗവണ്‍മെന്റ് ഡോക്ടര്‍മാര്‍ രംഗത്ത് വന്നു. രോഗം പരക്കുന്നതിനിടെ ഡോക്ടര്‍മാരുടെ പണിമുടക്കുന്നത് വലിയ ആശങ്കക്കിടയാക്കുന്നുണ്ട്.
റെപ്രസെന്റേറ്റീവ് ഓഫ് ദ യംഗ് ഡോക്ടര്‍സ്് (yda) കീഴിലായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്. ഗവണ്‍മെന്റ് ആവശ്യമായ പ്രതിരോധ കിറ്റുകള്‍ ഡോക്ടര്‍മാര്‍ക്ക് നല്‍കുന്നില്ലെന്ന് ബാനറുകളും മുദ്രവാക്യങ്ങളും വെച്ച് പ്രതിഷേധിച്ചതിനാണ് അറസ്റ്റ് ചെയ്തത്.
അറസ്റ്റിനെ തുടര്‍ന്ന് പ്രദേശത്തെ ഡോക്ടര്‍മാരെല്ലാം അനിശ്ചിതകാല സ്‌ട്രൈക്ക് പ്രഖ്യാപിച്ചിരിക്കയാണ്.
പാകിസ്ഥാനില്‍ ഇന്നലെ മാത്രം 584 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുളളത്. അതോടെ ആക്ടീവ് കേസുകളുടെ എണ്ണം 3378
ആയി. ഇതു വരെ 54 പേര്‍ മരിക്കുകയും 429 പേര്‍ രോഗമുക്തി നേടുകയും ചെയ്തിട്ടുണ്ട്.

ഭീഷണിക്ക് മുന്നില്‍ മുട്ട് മടക്കി ഇന്ത്യ മലേറിയ മരുന്നിന്റെ കയറ്റുമതി നിയന്ത്രണം നീക്കി

Leave a Reply