ആരോഗ്യപ്രവ‍ർത്തകർക്ക് നന്ദി പറഞ്ഞ് ദുബായ് ഭരണാധികാരി

കോവിഡ് 19 നെ ചെറുക്കാന്‍, അഹോരാത്രം പ്രയത്നിക്കുന്ന ആരോഗ്യപ്രവ‍ർത്തക‍ർക്ക് നന്ദി പറഞ്ഞ്
യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം.ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലാണ് അദ്ദേഹം വീഡിയോ പോസ്റ്റ് ചെയ്തിിക്കുന്നത്. സ്വന്തം ജീവിതവും ആരോഗ്യവും കണക്കിലെടുക്കാതെ സേവനത്തിന്‍റെ പാതയിലാണ്, ലോകമെങ്ങുമുളള ആരോഗ്യപ്രവർത്തക‍ർ.അവർ അവരുടെ കുടുംബങ്ങളില്‍ നിന്ന് അകന്ന്, മറ്റ് കുടുംബങ്ങളെ ഒന്നിപ്പിക്കാനായുളള പ്രവർത്തനങ്ങളിലാണ്. അതിന് അവരോട് നന്ദി പറയുന്നുവെന്നാണ് ട്വീറ്റ്. ലോക ആരോഗ്യ ദിനത്തോട് അനുബന്ധിച്ചാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

Leave a Reply