മാലി സൈനീകത്താവളത്തിൽ ഭീകരാക്രമണം: 25 പേർ കൊല്ലപ്പെട്ടു


പശ്ചിമാഫ്രിക്കൻ രാജ്യമായ മാലിയിലെ സൈനീക താവളത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ 25 സൈനികർ കൊല്ലപ്പെട്ടു. രാജ്യത്തിൻ്റെ വടക്ക് ഭാഗത്തുള്ള ബാംബയിലെ സൈനികത്താവളത്തിനു നേരെയാണ് അക്രമണമുണ്ടായത് .അക്രമണത്തോട് ബന്ധമുണ്ടെന്ന് സംശയിക്കുന്ന പത്തിലധികം പേരെ സര്‍ക്കാര്‍ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ അക്രമത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തില്ല.
ഞാ യാറാഴ്ച മുതൽ സായുധരായ ഒരു സംഘം അടുത്ത ഗ്രാമങ്ങളിൽ റോന്ത് ചുറ്റിയിരുന്നുവെന്ന് ഗ്രാമവാസികൾ വാർത്താ മാധ്യമങ്ങളോട് പറഞ്ഞു . അക്രമികള്‍ സൈനികത്താവളം പൂര്‍ണ്ണമായും നശിപ്പിക്കുകയും ആയുധങ്ങള്‍ മോഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ പ്രദേശവാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടായില്ലെന്ന് ബാംബ നിവാസി പറഞ്ഞു.
2012-ൽ വടക്കൻ മാലിയിൽ പ്രാദേശിക രീതിയിൽ കലാപം തുടങ്ങിയിരുന്നു. പിന്നീട് രാജ്യമൊട്ടാകെ പടര്‍ന്ന അയൽ രാജ്യങ്ങളായ നൈജറിലേക്കും ബുർക്കിനോ ഫാസയിലേക്കും വ്യാപിച്ചിരുന്നു. സുരക്ഷ കഴിഞ്ഞ വർഷം കൂടുതൽ വഷളായതിനാൽ മൂന്നു രാജ്യങ്ങളിൽ നിന്നുമായി 4000 ലധികം ആളുകൾ കൊല്ലപ്പെട്ടിരുന്നു . രാഷ്ട്രീയത്തിൽ കാര്യമായ മാറ്റങ്ങൾ കൊണ്ടു വന്നിട്ടും അക്രമങ്ങൾ ഇതുവരെ കുറഞ്ഞിട്ടില്ല എന്നാണ് യു എന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അക്രമങ്ങൾ കുറക്കുന്നതിനായി ഫ്രാൻസ് സൈനീകരെ ഇറക്കിയിരുന്നു. എന്നിട്ടും കാര്യമായ ഫലങ്ങൾ കാണാത്തതിനെ തുടർന്ന് പിൻവലിക്കുകയായിരുന്നു. പുതിയ ഭരണകൂടം സായുധ സംഘങ്ങളുമായി ഒരു ഒത്തുതീർപ്പിന് നിന്നാൽ മാത്രമെ ഇതിന് ഒരു അറുതിയുണ്ടാവുകയുള്ളൂ എന്ന് മുൻ മാലി അന്തേ വാസികൾ വ്യക്തമാക്കി.

Leave a Reply