ലോക്ഡൗണില്‍ നേരിയ ഇളവുകള്‍

തിരുവനന്തപുരം: കേരളത്തില്‍ ലോക്ഡൗണിന് നേരിയ ഇളവുകള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. തുടര്‍ച്ചയായ അടച്ചിടല്‍ മൂലം ജനങ്ങള്‍ക്ക് കൂടുതല്‍ പ്രയാസം സൃഷ്ടിക്കുന്ന മേഖലകളിലാണ് ഇളവുകള്‍. വാഹന വര്‍ക് ഷോപ്പുകള്‍, മെബൈല്‍ ഫോണ്‍ വില്‍പ്പനക്കും റീചാര്‍ജിങ്ങിനുമുള്ള കടകള്‍ എന്നിവക്ക് ആഴ്ച്ചയില്‍ ഒരു ദിവസം തുറന്ന് പ്രവര്‍ത്തിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വര്‍ക് ഷോപ്പുകള്‍ക്ക് ഒന്നില്‍ കൂടുതല്‍ ദിവസങ്ങളില്‍ തുറക്കാന്‍ അനുമതി നല്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. എന്നാല്‍ നിലവിലെ നിയന്ത്രണങ്ങളില്‍ എന്ന് മുതല്‍ ഇളവ് അനുവദിക്കാനാവുമെന്ന് പിന്നീട് പ്രഖ്യാപിക്കും. വിദേശത്ത് കഴിയുന്ന ഇന്ത്യന്‍ പൗരന്മാര്‍ക്ക് നിരീക്ഷണത്തില്‍ കഴിയാനുള്ള സൗകര്യം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് വിദേശ കാര്യമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. മുബൈയിലും ഡല്‍ഹിയിലും കോവിഡ് ബാധിച്ച് മരിച്ച നഴ്സുമാര്‍ക്ക് സഹായം കൈമാറണമെന്ന് പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ക്ഷീര കര്‍ഷകര്‍ക്ക് മാര്‍ച്ച് ഒന്ന് മുതല്‍ ഇരുപത് വരെയുള്ള ദിനങ്ങളിലെ അളന്ന ഓരോ ലിറ്റര്‍ പാലിനും ഒരു രൂപ വീതം ആശ്വാസ ധനം ലോക്ഡൗണ്‍ തിയ്യതി അവസാനിക്കുന്നതിന് മുമ്പായി നല്കും, കോവിഡ് ബാധിതരായ ക്ഷീര കര്‍ഷകര്‍ക്ക് 10000 രൂപ ധനസഹായം വിതരണം ചെയ്യുമെന്നുമടക്കമുളള തുടങ്ങിയ സാമ്പത്തിക സഹായങ്ങളും മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.

Leave a Reply