ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മരുന്നുകള്‍ കയറ്റുമതി ചെയ്യാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യയെ ആശ്രയിച്ച് കഴിയ്യുന്ന രാജ്യങ്ങളിലേക്ക് മാനുഷിക പരിഗണനയുടെ ഭാഗമായി മരുന്നുകള്‍ ആവശ്യപ്പെടുന്നത് അനുസരിച്ച് വിതരണം ചെയ്യാന്‍ തിരുമാനിച്ചതായി വിദേശകാര്യ വക്താവ് അനുരാഗ് ശ്രീ വാസ്തവ് വ്യക്തമാക്കി.എന്നാല്‍ ഇന്ത്യയില്‍ മരുന്നിന്റെ ലഭ്യത ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമേ മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുകയുള്ളുവെന്നും കൂട്ടിച്ചേര്‍ത്തു. മലേറിയ പ്രതിരോധ മരുന്ന് കയറ്റുമതി ചെയ്യാന്‍ തയ്യാറായിലെങ്കില്‍ ഇന്ത്യ കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ടെണാള്ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ‘അമേരിക്കയിലേക്കുള്ള വ്യാപാരത്തിലൂടെ ലാഭം കൊയ്യുന്ന ഇന്ത്യയുടെ ഈ തിരുമാനം എന്നെ അത്ഭുതപ്പെടുത്തി, പ്രശ്നം ചര്‍ച്ച ചെയ്യാന്‍ ഞാന്‍ മോദിയുമായി സംസാരിച്ചു( ഫോണിലൂടെ), കയറ്റുമതി ചെയ്യാന്‍ തയ്യാറായിലെങ്കില്‍ ഇന്ത്യ കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്നുമാണ് ‘ ട്രംപ് മാധ്യമങ്ങളോട് പറഞ്ഞിരുന്നത്. കോവിഡിനെ പ്രതിരോധിക്കാന്‍ ‘ഹൈട്രോസിക്ലോറോകൈ്വന്’ കൂടുതല്‍ ഉപകാരപ്രദമെന്ന് കണ്ടെത്തിയതിനാല്‍ മാര്‍ച്ച് 25 മുതല്‍ ഇന്ത്യ കയറ്റുമതി നിരോധിച്ചിരുന്നു.