നടന്‍ ശശി കലിംഗ അന്തരിച്ചു

കോഴിക്കോട്: ചലച്ചിത്ര താരമായ ശശി കലിംഗ അന്തരിച്ചു. അമര്‍അക്ബര്‍ അന്തോണി അടക്കം ജനപ്രിയ സിനിമകളില്‍ ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്
കരള്‍ രോഗ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.നാടായ കുന്ദമംഗലത്തേക്ക് സംസ്‌കാര ചടങ്ങിനായി ഇന്ന് കൊണ്ടു വരും. വി. ചന്ദ്ര കുമാര്‍ എന്നാണ് യഥാര്‍ത്ഥ പേര്.
അമ്മാവന്‍ വിക്രമന്‍ നായരുടെ സഹായത്തോടെയാണ് നാടകരംഗത്തേക്കെത്തുന്നത്.സാക്ഷാത്കാരം, കലക്കത്ത് കുഞ്ചന്‍ നമ്പ്യാര്‍ എന്നീ നാടകങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
നാടകങ്ങളിലൂടെ ശ്രദ്ധനേടിയ അദ്ദേഹം രഞ്ജിത്തിന്റെ പാലേരി മാണിക്യം ഒരു പാതിരാകൊലപാതകത്തിന്റെ കഥ എന്ന ചിത്രത്തിലൂടെയാണ് രംഗപ്രവേശനം ചെയ്തത്. പിന്നീട്, കേരളാ കഫെ, വെള്ളിമൂങ്ങ, ആമേന്‍,ഇടുക്കി ഗോള്‍ഡ്, ഹണീ ബീ എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്.

Leave a Reply