ഇറാഖിലെ യു.എസ് ഓയൽ ബെയ്സിൽ റോക്കറ്റാക്രമണം

തെക്കൻ ഇറാഖിലെ യു.എസ് എണ്ണ കമ്പനികളെ ലക്ഷ്യമിട്ട് റോക്കറ്റാക്രമണം . കമ്പനികളുടെ പരിസരത്തായി മുന്നോളം റോക്കറ്റുകൾ തകർന്നതായി കണ്ടെടുക്കപ്പെട്ടിട്ടുണ്ട് . എണ്ണ കമ്പനികൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടില്ല.
എണ്ണ മേഘലയായ ബസ്രയിലെ ബർജേഷ്യയിൽ അമേരിക്കൻ ഓയൽ കേന്ദ്രമായ ഹാലിബർട്ടന്നെയായിരുന്നു റോക്കറ്റുകൾ ലക്ഷ്യമിട്ടുരുന്നതെന്ന് ഇറാഖീ സൈന്യം വ്യക്തമാക്കി. റോക്കറ്റാക്രമണത്തിൻ്റെ ഉത്തരവാദിത്വം ഇതു വരെ ആരും ഏറ്റെടുത്തിട്ടില്ല .
ഇറാഖിലെ തന്നെ സുബെയർ – ഷൂയിബ റോഡരികെ സുരക്ഷാസേന ഒരു അജ്ഞാത റോക്കറ്റ് ലോഞ്ചർ പിടിച്ചെടുത്തിട്ടുണ്ട് . ഉപയോഗിക്കാത്ത 11 മിസൈലുകൾ ഇവിടുന്ന് നിർജ്ജീവമാക്കിയിട്ടുണ്ട് . പരിസരങ്ങളിൽ അന്വേഷണം ശക്തമാക്കിയിട്ടുണ്ടെന്നും ഇറാഖി സൈന്യം കൂട്ടിച്ചേർത്തു.
ഒട്ടുമിക്ക വിദേശ കമ്പനികളും തെക്കൻ ഇറാഖിലാണ് സ്ഥിതി ചെയ്യുന്നത് . എന്നാൽ കൊറോണ പ്രതിസന്ധി കാരണം മുഴുവൻ വിദേശികളെയും ഒഴിപ്പിച്ചതിനാൽ ആളപായം ഇല്ലെന്ന് ഇറാഖ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. റോക്കറ്റാക്രമണം ബസ്രയിലെ എണ്ണ കയറ്റുമതിയെ ബാധിച്ചിട്ടില്ലെന്നും വ്യക്തമാക്കി .
അക്രമണത്തെ തുടർന്ന് മുഴുവൻ ജീവനക്കാരെയും ഒഴിപ്പിച്ചിട്ടുണ്ട്.

Leave a Reply