പ്രശസ്ത സംഗീത സംവിധായകന്‍ എം.കെ അര്‍ജുനന്‍ മാസ്റ്റര്‍ അന്തരിച്ചു

കൊച്ചി: മലയാള സിനിമ രംഗത്തെ പ്രശസ്ത സംഗീത സംവിധായകന്‍എം.കെ അര്‍ജുനന്‍ മാസ്റ്റര്‍ അന്തരിച്ചു.കൊച്ചിയിലെ പള്ളുരുത്തിയിലെ വസതിയില്‍ പുലര്‍ച്ചെ 3:30 നായിരുന്നു അന്ത്യം. 84 വയസ്സായിരുന്നു. സംസ്‌കാരം ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കും. നിത്യ ഹരിത ഗാനങ്ങളിലൂടെ പ്രേക്ഷകരെ സൃഷ്ടിച്ചെടുക്കാന്‍ സിനിമ മേഖലയിലെ നിറ സാന്നിധ്യമായിരുന്ന അര്‍ജുനന്‍ മാസ്റ്റര്‍ക്ക് സാധിച്ചിരുന്നു. 200 ലധികം സിനിമാഗാനങ്ങളുടെ രചയിതാവ് കൂടിയാണ് അദ്ദേഹം. നാടക ഗാനങ്ങളിലൂടെയാണ് സിനിമാഗാന രംഗത്തെത്തിയത്.മുന്നൂറിലധികം നാടകങ്ങള്‍ക്കായി എണ്ണൂറിലധികം ഗാനങ്ങള്‍ക്ക് ജീവന്‍ നല്കിയ അതുല്യ പ്രതിഭയായിരുന്നു അര്‍ജുനന്‍ മാസ്റ്റര്‍. 1968-ല്‍ ‘കറുത്ത പൗര്‍ണമി’ എന്ന ചിത്രത്തിന് സംഗീതം ഒരുക്കിയാണ് സിനിമ മേഖലയിലേക്ക് കാലെടുത്ത് വെച്ചത്. വയലാര്‍, പി ഭാസ്‌കരന്‍, ഒ.എന്‍.വി കുറുപ്പ് തുടങ്ങിയ പ്രശസ്തരുടെ ഗാനങ്ങള്‍ക്കും അദ്ദേഹം സംഗീതം നല്കിയിരുന്നു. മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന പുരസ്‌കാരമടക്കം നിരവധി അവാര്‍ഡുകള്‍ അര്‍ജുനന്‍ മാസ്റ്ററെ തേടിയെത്തി.

Leave a Reply