കാസര്‍കോട് മെഡിക്കല്‍ കോളേജ് ഇന്ന് തുറക്കും

കാസര്‍കോട് : അനിശ്ചിതങ്ങള്‍ക്കൊടുവില്‍ കാസര്‍കോട് മെഡിക്കല്‍ കോളേജ് ഉദ്ഘാനമില്ലാതെ ഇന്ന് പ്രവര്‍ത്തനമാരംഭിക്കും. മുമ്പ് രണ്ട് തവണ ഉദ്ഘാടന തീയ്യതി മാറ്റിവെച്ചിരുന്നു. ഇതോടെ ജില്ലയിലെ ആരാഗ്യ മേഖലയിലെ സ്വപ്‌നം പൂവണിയുകയാണ്.
കോവിഡ് വ്യാപനത്തിനെതിരെ പൊതു പരിപാടികള്‍ റദ്ദാക്കിയതായിരുന്നു ഉദ്ഘാടനം വൈകാന്‍ കാരണമായത്. വിദഗ്ധ ചികിത്സ ലഭിച്ചിരുന്ന മംഗളൂരിലെ ആശുപത്രികള്‍ കൊട്ടിയടച്ചതോടെ അടിയന്തിരമായി ആശുപത്രി തുറക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരാവുകയായിരുന്നു.
നിലവില്‍ എറ്റവും കൂടുതല്‍ കൊറോണ രോഗികളുളളത് കാസര്‍ഗോഡാണ്. കോവിഡിനെ നേരിടാന്‍ ഏഴുകോടിയുടെ അത്യാധുനിക സംവിധാനങ്ങളാണ് ഒരുക്കിയിട്ടുളളത്.
2013 ല്‍ ഉമ്മന്‍ചാണ്ടിയാണ് കാസര്‍ഗോട് മെഡിക്കല്‍ കോളേജിന് തറക്കല്ലിട്ടത്.പിന്നീട് മന്ദഗതിയിലായി പണികള്‍ വളരെ വൈകി 2020 ലാണ് പൂര്‍ത്തിയാകുന്നത്. ജില്ലയിലെ ആരോഗ്യമേഖലയിലെ പോരായ്മകള്‍ എടുത്ത് കാട്ടുന്ന ഒരു പാഠമാണ് ഈ ദുരന്തമെന്ന് ഇന്നലെ തോമസ് എൈസക് പറഞ്ഞിരുന്നു.

Leave a Reply