ഫ്രാന്‍സ്/ ഇറ്റലി : കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഫ്രാന്‍സില്‍ 357 യും ഇറ്റലിയില്‍ 525 ഉം മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തു. രണ്ടാഴ്ചക്കിടെ ഏറ്റവും കുറഞ്ഞ മരണനിരക്കാണിത് .
ബ്രിട്ടനില്‍ 5 ജി ടവറുകള്‍ കോവിഡ് പരത്തുമെന്ന് വ്യാജ പ്രചാരണങ്ങള്‍ക്കിടയില്‍ ജനങ്ങള്‍ ടവറുകള്ക്ക്് തീയിട്ടു. ലിവര്‍പൂളില്‍ മെല്ലിംഗ് തുടങ്ങിയിടങ്ങളില്‍ നിരവധി ടവറുകളാണ് ഇത്തരത്തില്‍ കത്തിച്ചെത്. അതേ സമയം ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനെ വൈറസ് ലക്ഷണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു. അദ്ധേഹത്തിന് വൈറസ് പോസിറ്റീവായി ഒരാഴ്ച മുമ്പ് തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
അമേരിക്കയെ സംബന്ധിച്ചടുത്തോളം ഇനിയുള്ള ഒരാഴ്ച്ച തീര്‍ത്തും തീക്ഷ്ണമാണെന്ന് പ്രസിഡന്റ് ഡൊണാല്ണ്ട് ട്രംപ് വ്യക്തമാക്കി.
ന്യൂയോര്‍ക്കില്‍ പുതുതായി 594 മരണങ്ങളും 8327 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ഇറ്റലിയില്‍ ഇതുവരെ 15362 പേരും സ്്പൈനില് 12418 പേരും രോഗം ബാധിച്ച് മരിച്ചിട്ടുണ്ട്. അതേ സമയം അമേരിക്കയുടെ മരണ സംഖ്യ പതിനായിരത്തിലേക്കെത്തി ഇതു വരെ 9119 പേര് മരിച്ചു. .
നിലവില്‍ ലോകമെമ്പാടുമായി 68000 ലധികം മരണങ്ങളും 1.26 മില്ലണ്‍ കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് .