തുര്‍ക്കി: കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ സിറിയിലെ സൈന്യത്തെ തുര്‍ക്കി പിന്‍വലിക്കുന്നു. കൊറോണയെ നേരിടാന്‍ കൂടുതല്‍ സൈന്യത്തെ ആവശ്യമായത് കൊണ്ടാണ് നടപടി എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതുവരെ തുര്‍ക്കിയില്‍ 73 മരണവും 3135 പോസിറ്റീവ് കേസുകളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുളളില്‍ പുതിയ കേസുകളും മരണവും വലിയ തോതില്‍ കൂടിയിട്ടുണ്ട്. ഒറ്റ ദിവസം കൊണ്ട് 27069 കേസുകളും 574 മരണവുമാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്തിട്ടുളളതെന്ന് ആരോഗ്യമന്ത്രി ഫഹ്റാത്തീന് കോക്ക പറഞ്ഞു.
കൂടുതല്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍ ഒമ്പതാം സ്ഥാനത്താണ് തുര്‍ക്കി എന്നാണ് അമേരിക്ക ആസ്ഥാനമാക്കിയുളള ജോണ്‍സ് ഹോപ്കിംഗ് യൂണിവേഴ്സിറ്റി പുറത്ത് വിട്ട കണക്ക് വ്യക്തമാക്കുന്ന
രോഗത്തെ തോല്‍പ്പിക്കാന്‍ സൈന്യത്തെ ഇറക്കുമെന്ന് തുര്‍ക്കി പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ മാസാവസാനം മോസ്കോയുമായി വെടിനിര്‍ത്തല്‍ കരാറുളളതിനാല്‍ നിലവില്‍ സിറിയയില്‍ സംഘര്‍ങ്ങള്‍ക്ക് അയവുണ്ട്