വടക്കു പടിഞ്ഞാറന്‍ ദ്വീപായ ലങ്കാവില്‍ നിന്ന് ഇരുനൂറിലധികം റോഹിംഗ്യന്‍ വംശജരുമായി യാത്രചെയ്ത ബോട്ട് മലേഷ്യന്‍ അധികൃതര്‍ കസ്റ്റഡിയിലെടുത്തു.
ഞായറാഴ്ച രാവിലെ മലേഷ്യന്‍ തീരത്തു നിന്ന് 2.2 കി. മി. അകലെയായി ബോട്ട് ശ്രദ്ധയില്‍പ്പെട്ട മലേഷ്യന്‍ തീരസംരക്ഷണസേന ബോട്ട് പിടിച്ച് വെക്കുകയായിരുന്നു
152 ആണുങ്ങളും ,45 സ്ത്രീകളും 5 കുട്ടികളുമടങ്ങുന്നതാണ് സംഘം
അഭയാര്‍ഥികള്‍ക്കായുള്ള ഐക്യരാഷ്ട്ര കണ്‍വെന്‍ഷനില്‍ ഒപ്പിടാത്ത മലേഷ്യ, മ്യാന്മറില് നിന്ന് പാലായനം ചെയ്യുന്ന റോഹിംഗ്യകള്‍ക്ക് പ്രിയപ്പെട്ട സ്ഥലമാണ്.
കൊവിഡ്- 19 നെ തുടര്‍ന്ന് അഭയാര്‍ത്ഥി ക്യാമ്പുകളില്‍ നടത്തിയ ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ വേണ്ട വിധം വിജയിക്കാത്തതിനാല്‍, മറ്റു രാജ്യങ്ങളിലേക്ക് പാലായനം ചെയ്യുന്നതിന് യു എന്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു
മ്യാന്മറിന്റെ പടിഞ്ഞാറു വശത്തായുള്ള റാഖേല്‍ സംസ്ഥാനം ബംഗ്ലാദേശുമായി ഇപ്പോഴും പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നത് കാരണത്താല്‍ തന്നെ ഇപ്പോഴും ദശലക്ഷകണക്കിന് അഭയാര്‍ത്ഥികള്‍ ദുരിതത്തില്‍ തന്നെയാണ് നിലകൊള്ളുന്നത് .