ഹജ്ജ് നടപടികള്‍ ആരംഭിക്കുന്നതിനായി കാത്തിരിക്കണമെന്ന് സഊദി ആഭ്യന്തര മന്ത്രാലയം.


മക്ക: മുസ്ലിം തീര്‍ത്ഥാടകരോട് ഹജ്ജ് നടപടികള്‍ക്കായി കാത്തിരിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് സഊദി ആഭ്യന്തര മന്ത്രാലയം. കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് നടപടി. കഴിഞ്ഞമാസം തുടക്കത്തില്‍ ഉംറ സര്‍വ്വീസുകള്‍ നിര്‍ത്തലക്കിയിരുന്നു. ഹജ്ജ് നിര്‍ത്തലാക്കുന്നത് ചരിത്രത്തില്‍ മുമ്പെന്നുമില്ലാത്ത തീരുമാനമാകുമെന്നും ഏകദേശം 2.5 മില്ല്യണ്‍ തീര്‍ത്ഥാടകള്‍ പുണ്യ കേന്ദ്രങ്ങളിലേക്ക് ഓരോ വര്‍ഷവും ഒഴുകി എത്താറുണ്ടെന്നും ഹജ്ജ്-ഉംറ മന്ത്രി മുഹമ്മദ് സ്വലാഹ് ബന്‍ത്താന്‍ പറഞ്ഞു. സഊദിയുടെ വരുമാനത്തിന്റെ നല്ലൊരു ഭാഗവും ഹജ്ജ് ഉംറയിലൂടെയാണ്. ഈ വര്‍ഷം ജൂലൈയിലാണ് ഹജ്ജ് സമയം. തീര്‍ത്ഥാടകരെ സേവിക്കാന്‍ സഊദി സന്നദ്ധമാണെന്നും എന്നാല്‍ ഇത്തരമൊരവസരത്തില്‍ മുസ്ലിംകളുടെ ആരോഗ്യം പരിരക്ഷിക്കലാണ് അത്യാവശ്യമെന്നും അതുവരെ ഹജ്ജിനായി കാത്തിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മക്കയിലും മദീനയിലുമടക്കം എല്ലാ ആഭ്യന്തര സര്‍വ്വീസുകളും അന്താരാഷ്ട്ര സര്‍വ്വീസുകളും നിര്‍ത്തലാക്കിയിട്ടുണ്ട്.

Leave a Reply