സിറ്റി ഫ്ലവര്‍ സകാക്ക ഹൈപര്‍ മാര്‍ക്കറ്റ്‌ ഫ്രീ മെഡിക്കല്‍ ക്യാമ്പ് .സംഘടിപ്പിക്കുന്നു

സകാക്ക: സൗദിയിലെ പ്രമുഖ റീട്ടയില്‍ വ്യാപാര സ്ഥാപനമായ സിറ്റി ഫ്ലവര്‍ കൊറോണ വൈറസ്‌ പശ്ചാത്തലത്തില്‍ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ആരോഗ്യ ബോധോവല്‍ക്കരണത്തിന്‍റെ ഭാഗമായി സിറ്റി ഫ്ലവര്‍ സകാക്ക ഹൈപ്പെര്‍ മാര്‍ക്കറ്റും സാഹറ അല്‍ ജൌഫ് പോളിക്ലിനിക്കും സംയുക്തമായി സംഘടിപിക്കുന്ന ഫ്രീ മെഡിക്കല്‍ ക്യാമ്പ് ഏപ്രില്‍ രണ്ടു മുതല്‍ ആരഭിക്കും.

ഷോപ്പിംഗിനായി എത്തുന്ന ഉപഭോക്താക്കള്‍ക്ക് സൗദി ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചിട്ടുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് എല്ലാ ഉപഭോക്താക്കളുടെയും ശരീര ഊഷ്മാവ്, ഹാന്‍ഡ്‌ സാനിറ്റിയിസര്‍, ഗ്ലൗസ്, എന്നിവ സജ്ജികരിച്ചിട്ടുണ്ട്.

അതോടൊപ്പം കോവിഡ് 19 വ്യാപനം തടയാന്‍ സൗദി ആരോഗ്യമന്ത്രാലയം ഏര്‍പ്പെടുത്തിയ നിയന്ത്രണം നടപ്പാക്കുന്നതിന്‍റെ ഭാഗമായി കൂട്ടം കൂടിയുള്ള ഷോപ്പിംഗ്‌ ഒഴിവാക്കാനായി സിറ്റി ഫ്ലവര്‍ ഉപഭോക്താക്കള്‍ക്ക് അവര്‍ക്ക് വേണ്ടതെല്ലാം അവരുടെ വീട്ടിലെത്തിച്ചു നല്‍കുന്നു .സ്റ്റേ ഹോം സ്റ്റേ സൈഫ് പദ്ധതിക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
സകാക്ക ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ഹോം ഡെലിവറി സേവനം ലഭ്യമാണ് .പതിനഞ്ചു കിലോമീറ്റെര്‍ ചുറ്റളവിലുള്ള സ്ഥലങ്ങളില്‍ മാത്രമേ സേവനം ലഭ്യമാകൂ. വിളിക്കേണ്ട നമ്പര്‍ കാള്‍ ആന്‍ഡ്‌ വാട്ട്സപ്പ് നമ്പര്‍ 055 026 7025 .ഓര്‍ഡര്‍ ബൂകിംഗ് സമയം രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് പന്ത്രണ്ടുവരെ ബുക്ക്‌ ചെയ്യുന്നവര്‍ക്ക് അന്ന് തന്നെ ഡെലിവര്‍ ചെയ്യുന്നു പന്ത്രണ്ടു മണി കഴിഞ്ഞു ഓര്‍ഡര്‍ തരുന്നവര്‍ക്ക് പിറ്റേദിവസം സാധനങ്ങള്‍ എത്തിച്ചു നല്‍കുന്നു കോവിഡ് പശ്ചാത്തലത്തില്‍ സകാക്ക ഹൈപ്പര്‍ മാര്‍ക്കറ്റ്‌ പ്രവര്‍ത്തന സമയം രാവിലെ 6.30 മുതല്‍ വൈകീട്ട് 7 മണിവരെയാണ്.

കോവിഡ് വൈറസ്‌ പശ്ചാത്തലത്തില്‍ ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ മനസിലാക്കിയാണ് സിറ്റി ഫ്ലവര്‍ നിത്യോപയോഗ സാധനങ്ങള്‍ ഉപഭോക്താക്കളുടെ വീടുകളില്‍ എത്തിക്കുന്നതെന്ന് സിറ്റി ഫ്ലവര്‍ മാനേജ്മെന്റ് വെക്തമാക്കി.

Leave a Reply