ഷാർജ: യു.എ.ഇയിലെ ഏറ്റവും വലിയ ഹൈപ്പർമാർക്കറ്റായ ഷാർജ മുവൈലയിലെ സഫാരി ഹൈപ്പർ മാർക്കറ്റ് ഉപഭോക്താക്കളുടെ സൗകര്യാർഥം പ്രവർത്തന സമയം പുനക്രമീകരിച്ചു. രാവിലെ എട്ടു മുതൽ രാത്രി എട്ടുവരെയാണ് സഫാരി പ്രവർത്തിക്കുക. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ദേശീയതലത്തിൽ ശക്തമാക്കിയിരിക്കുന്ന അണുനശീകരണ യജ്ഞം നടക്കുന്ന രാത്രികാലങ്ങളിൽ ജനം പുറത്തിറങ്ങുന്നതുമൂലമുള്ള പ്രയാസങ്ങൾ ഒഴിവാക്കുവാൻ പുതിയ സമയക്രമം പ്രയോജനകരമാകുമെന്ന് മാനേജ്മെൻറ് അറിയിച്ചു.
ഭക്ഷ്യവസ്തുക്കളുടെ ലഭ്യതയെക്കുറിച്ച് യാതൊരു ആശങ്കയും വേണ്ടതില്ലെന്നും ഉപഭോക്താക്കൾക്ക് ആവശ്യമായ എല്ലാ ഭക്ഷ്യ^ഭക്ഷേതര വസ്തുക്കളുടെയും വിപുലമായ ശേഖരം മികച്ച വിലയിൽ സ്റ്റോക്കുള്ളതായും അധികൃതർ വ്യക്തമാക്കി.